ആലപ്പുഴ: എൽ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ എം.വി.ശ്രേയാംസ്കുമാറിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിൽ ഇരുവിഭാഗം നേതാക്കൾ തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായി. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ നാലുമാസം മുമ്പ് പാർട്ടിയിൽ നിന്നും പുറത്താക്കിയ ചേർത്തല മണ്ഡലം പ്രസിഡന്റ് ടെൻസൺ യോഗത്തിൽ പ്രവേശിച്ചതാണ് പോർവിളിയിലും കൈയാങ്കളിയിലും കലാശിച്ചത്. പുറത്താക്കിയ ആളെ പ്രവേശിപ്പിച്ചതിനെ ശ്രേയാംസ്കുമാർ വിരുദ്ധ പക്ഷം ചോദ്യം ചെയ്തു. അന്തരിച്ച മുൻ ജില്ലാ പ്രസിഡന്റിന്റെ അനുസ്മരണയോഗത്തിന് ശേഷം പുറത്തിറങ്ങാമെന്ന ടെൻസന്റെ തീരുമാനം സംസ്ഥാന പ്രസിഡന്റ് അംഗീകരിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. കൂടുതൽ പേർ രംഗത്ത് വന്നതോടെ ഇറങ്ങിപ്പോകാൻ ടെൻസണോട് ശ്രേയാംസ്കുമാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |