തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റേതല്ലാത്ത റോഡുകൾ ഏറ്റെടുക്കണമെന്ന ഭരണ, പ്രതിപക്ഷ എം.എൽ.എമാരുടെ ആവശ്യം മരാമത്ത് വകുപ്പിനുള്ള അംഗീകാരമാണെന്നും വകുപ്പിന്റെ വിശ്വാസ്യതയാണ് വ്യക്തമാവുന്നതെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. മരാമത്ത് റോഡുകളിൽ മഹാഭൂരിപക്ഷവും നല്ല റോഡുകളാണ്. എല്ലാ റോഡുകളും മികച്ച നിലവാരത്തിലാക്കാനാണ് ശ്രമം. സംസ്ഥാനത്തെ 2,38,773 കിലോമീറ്റർ റോഡിൽ 29,522 കിലോമീറ്ററാണ് മരാമത്ത് വകുപ്പിന്റേത്. മരാമത്ത് റോഡുകൾ മികച്ച നിലവാരത്തിൽ നിർമ്മിക്കുന്നതിനാണ് ഇപ്പോൾ മുൻതൂക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |