തിരുവനന്തപുരം: പൊതുമരാമത്ത് നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ പ്ളാനിൽ കാലോചിതമായ മാറ്റം വരുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. യു.എൻ ദുരന്തനിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടിയുമായി ഓൺലൈനിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.
പാലങ്ങളുടെ നിർമ്മാണത്തിലും മാറ്റം വരുത്തും. കുറേക്കൂടി ആകർഷകമാകുന്ന രീതിയിൽ . നിർമ്മാണത്തിന് പുതിയ രീതി ഉപയോഗിക്കും. പൊതുമരാമത്ത് വകുപ്പിനെ അഴിമതി മുക്തമാക്കാൻ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത്, ടൂറിസം വകുപ്പുകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിവിധ മേഖലയിലുള്ള പ്രശസ്തരുമായി ആശയങ്ങൾ പങ്കുവയ്ക്കുന്നതിൻെറ ഭാഗമായാണ് സംവാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |