കണ്ണൂർ: കണ്ണൂരിലെ 18 സി.പി.എം ഏരിയ സെക്രട്ടറിമാരിൽ ഒരാൾ പോലും വനിതയില്ലെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ആക്ഷേപത്തിന് പരോക്ഷ മറുപടിയുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ..ജില്ലയിലെ ആകെ പാർട്ടി അംഗങ്ങളിൽ 32.99 ശതമാനം വനിതകളാണ്.. മൂന്ന് വർഷത്തിനിടെ സ്ത്രീകളുടെ അംഗത്വത്തിൽ അഞ്ച് ശതമാനം വർദ്ധനവുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആകെയുളള 4421 ബ്രാഞ്ചുകളിൽ 242 സെക്രട്ടറിമാരും , 249 ലോക്കൽ കമ്മറ്റികളിൽ രണ്ടു സെക്രട്ടറിമാരും വനിതകളാണ്. 18 ഏരിയ കമ്മറ്റി സെക്രട്ടറിമാരും പുരുഷൻമാരാണ്. ആറളം ഫാം ആദിവാസി പുനരധിവാസ കേന്ദ്രത്തിൽ പാർട്ടി അംഗങ്ങളിൽ 47 ശതമാനവും വനിതകളാണ്. സ്ത്രീകളെ കൂടുതലായി സംഘടനാ രംഗത്തും ഭരണ രംഗത്തും എത്തിക്കുന്നതിൽ സി.പി.എമ്മാണ് ഇപ്പോഴും മുന്നിൽ നിൽക്കുന്നത് . കൂടുതൽ വനിതകളെ നേതൃരംഗത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |