തിരുവനന്തപുരം : ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഡാലോചനക്കേസിലെ ഒന്നാം പ്രതി സ്മാർട്ട് വിജയൻ കേസിലെ ഇരയായ നമ്പി നാരായണനെതിരെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകിയത്. നമ്പിനാരായണൻ തന്റെ പക്കൽ ഉണ്ടായിരുന്ന അനധികൃത സ്വത്ത് ഐ.ബി യിലെയും സി. ബി.ഐയിലേയും ചില ഉന്നത ഉദ്യോഗസ്ഥർക്ക് പാരിതോഷികമായി നൽകി ചാരക്കേസ് അട്ടിമറിച്ചു എന്നാണ് ഹർജിയിലെ ആരോപണം. നമ്പി നാരായണൻ ധാരാളം പണവും ഉദ്യോഗസ്ഥർക്ക് നൽകിയതായി ഹർജിയിൽ ആരോപിയ്ക്കുന്നു. വസ്തു കൈമാറിയതിന്റെ 23 രേഖകളും വിജയൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസ് കോടതി ഇന്ന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |