കൊച്ചി: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കെ - റെയിലിന് ബദലായി സബർബൻ റെയിൽ നടപ്പാക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 530 കിലോമീറ്റർ നടപ്പാക്കാൻ 300 ഏക്കർ ഭൂമിയും 10,000 കോടി രൂപയും മതിയാകും.
എല്ലാ അനുമതിയും ലഭിച്ചാൽ മൂന്ന് വർഷം കൊണ്ട് പദ്ധതി നടപ്പാക്കാം. ഇരുപതോളം മെമു മോഡൽ ട്രെയിനുകൾ 20 മിനിറ്റ് ഇടവിട്ട് 160 കിലോമീറ്റർ വേഗത്തിൽ ഓടിക്കാം. വൻകിട പദ്ധതികൾക്കോ വികസനത്തിനോ യു.ഡി.എഫ് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |