തിരുവനന്തപുരം: എഫ്.എം.സി.ജി പാർക്ക് സ്ഥാപിക്കുന്ന കാര്യം ചർച്ച ചെയ്യുന്നതിനായി വ്യവസായ വാണിജ്യ സംഘടനയായ ഫിക്കിയുടെ പ്രതിനിധികളെ വ്യവസായ മന്ത്രി പി. രാജീവ് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. എഫ്.എം.സി.ജി ഉത്പന്നങ്ങളുടെ വിപണന സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതിനാണ് പാർക്ക് സ്ഥാപിക്കാനാലോചിക്കുന്നത്. ഫിക്കി കർണാടക സ്റ്റേറ്റ് കൗൺസിൽ ചെയർമാനും ജ്യോതി ലബോറട്ടറീസ് ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ കെ. ഉല്ലാസ് കമ്മത്ത് ഇതുസംബന്ധിച്ച നിർദ്ദേശം സമർപ്പിച്ചിരുന്നു.
കൂടിക്കാഴ്ചയ്ക്ക് മുമ്പായി പദ്ധതിയുടെ കരട് സാദ്ധ്യത റിപ്പോർട്ട് വ്യവസായ വകുപ്പ് തയ്യാറാക്കും. പുതുതലമുറ ഉപഭോക്താക്കൾക്കിടയിൽ എഫ്.എം.സി.ജി ഉത്പന്നങ്ങൾക്കുള്ള പ്രിയം പദ്ധതിയുടെ പ്രസക്തി വർദ്ധിപ്പിക്കുന്നതായി ഉല്ലാസ് കമ്മത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |