തിരുവനന്തപുരം: കൊവിഡ് കാലത്തെ അനിയന്ത്രിത വിമാന നിരക്ക് കുറയ്ക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തയച്ചു. ഒന്നര വർഷത്തിലധികമായി ജോലിയില്ലാതെ കഴിയുന്നവർക്ക് യാത്രക്കൂലി വർദ്ധന താങ്ങാനാവുന്നതല്ല. ഗൾഫിൽ ജോലി ചെയ്യുന്ന പ്രവാസികളിലധികവും തൊഴിലാളികളാണ്. തിരിച്ച് ഗൾഫിലെത്താനാവാതെ വിഷമിക്കുന്നവരാണിവർ. ഈ സാഹചര്യത്തിൽ വിമാനക്കൂലി കുറയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |