തിരുവനന്തപുരം: കൊവിഡ്ക്കാലത്ത് സാമ്പത്തികമായും ശാരീരികമായും കഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് 10000 രൂപയുടെ ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ പ്രശ്നങ്ങൾ ജനങ്ങളെ അറിയിക്കാനാണീ സമരമെന്നും ഇടത് സർക്കാരിന്റെ രണ്ടാംഘട്ട കൊവിഡ് പ്രതിരോധം വിഫലമാണെന്നും പുതുക്കിയ കൊവിഡ് പോളിസിയിൽ തൊഴിലാളികളുടെ ക്ഷേമം കൂടി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. എം.കെ.മുനീർ, യൂണിയൻ സംസ്ഥാന ഭാരവാഹികളായ അഡ്വ: എം.റഹ്മത്തുള്ള, യു.പോക്കർ, കെ.പി.മുഹമ്മദ് അഷ്റഫ്, ജി.മാഹിൻ അബൂബക്കർ, കല്ലടി അബൂബക്കർ, ദേശീയ ഭാരവാഹികളായ സി.എച്ച്.ജമീല ടീച്ചർ, ആതവനാട് മുഹമ്മദ്കുട്ടി, ജില്ലാ നേതാക്കളായ മംഗലപുരം ഷാജി, എ.സക്കീർ ഹുസൈൻ, യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ വി.എ.കെ.തങ്ങൾ, വല്ലാഞ്ചിറ മജീദ്, പി.കെ.ഇബ്രാഹിം, അഷ്റഫ് എടനീർ, കെ.എസ്, ഹലീൽ റഹ്മാൻ, ഇ.കെ.കുഞ്ഞാലി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |