തിരുവനന്തപുരം: ഭൂമി,വീട്,സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം എന്ന മുദ്രാവാക്യമുയർത്തി പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) ഒക്ടോബർ 3ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. രാവിലെ 10ന് വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ നിന്ന് മാർച്ച് ആരംഭിക്കും. സമരത്തിന്റെ പ്രചരണാർത്ഥം സെപ്ടംബർ 15ന് കാസർകോട് നിന്നും ആരംഭിച്ച് ഒക്ടോബർ 3ന് സെക്രട്ടേറിയേറ്റ് നടയിൽ അവസാനിക്കുന്ന സമര പ്രചരണ ജാഥയും നടത്തും. ജാഥ കാസർകോട് പി.കരുണാകരനും, സെക്രട്ടേറിയറ്റ് മാർച്ച് എ.കെ.ബാലനും ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |