
തിരുവനന്തപുരം:കഴിഞ്ഞ ഒരു വർഷമായി സസ്പെൻഷനിൽ കഴിയുന്ന ഐ.എ.എസ് ഓഫീസർ പ്രശാന്തിന്റെ സസ്പെൻഷൻ വീണ്ടും നീട്ടി. വകുപ്പുതല അന്വേഷണം നടക്കുന്നുവെന്ന സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരാണ് സസ്പെൻഷൻ ആറു മാസത്തേക്ക് കൂടി നീട്ടിയത്.
കഴിഞ്ഞ വർഷം നവംബർ 11നാണ് കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായിരുന്ന പ്രശാന്തിനെ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇത് പിന്നീട് നീട്ടി. ഇന്നലെ സസ്പെൻഷൻ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് വീണ്ടും 6 മാസത്തേക്ക് കൂടി നീട്ടിയത്. ഉന്നതി സി.ഇ.ഒ ആയിരിക്കെ താൻ ഫയൽ മുക്കിയെന്ന ആരോപണത്തിനു പിന്നിൽ അന്നത്തെ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലകാണെന്നാരോപിച്ച് പ്രശാന്ത് സമൂഹ മാദ്ധ്യമത്തിൽ നടത്തിയ വിമർശനമാണ് സസ്പെൻഷനിടയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |