SignIn
Kerala Kaumudi Online
Friday, 26 April 2024 11.23 PM IST

സ്വകാര്യ ബസ് സമരം നിറുത്തി

private-bus

തിരുവനന്തപുരം: ബസുടമകൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നടത്തിയ ചർച്ചയെ തുടർന്ന് , സംസ്ഥാനത്ത് നാല് ദിവസമായി നടത്തിവന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു.ബസുടമകളുടെ ആവശ്യം സമയബന്ധിതമായി പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.30 ന് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ചാർജ് വർദ്ധന പരിഗണിക്കും.

മിനിമം ചാർജ്ജ് 12 രൂപയാക്കണമെന്നും വിദ്യാർത്ഥി യാത്രാനിരക്ക് ആറ് രൂപയാക്കണമെന്നും വാഹന നികുതി ഒഴിവാക്കണമെന്നുമുള്ള ആവശ്യങ്ങളാണ് ബസുടമകൾ മുന്നോട്ടു വച്ചത്. മിനിമം ചാർജ് വർദ്ധന തത്വത്തിൽ അംഗീകരിച്ചതാണ്. മറ്റ് രണ്ട് വിഷയങ്ങളിലാണ് തർക്കമുള്ളതെന്നും ഇക്കാര്യങ്ങളിലും അനുകൂലമായ തീരുമാനമുണ്ടാകുമെന്നും ചർച്ചക്ക് ശേഷം ബസുടമകൾ പറഞ്ഞു.വിദ്യാർത്ഥികളടക്കം യാത്രക്കാരും ബസ്സുടമകളും നേരിടുന്ന പ്രയാസങ്ങൾ സർക്കാറിന് അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാറിന്റെ പരിമിതിക്കുള്ളിൽ നിന്ന് സഹായിക്കാനും സംരക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബന്ധമാണ്. ഈ വാക്ക് മുഖവിലക്കെടുത്ത് ബസുടമകൾക്ക് വേണമെങ്കിൽ സമരമവസാനിപ്പിക്കാം, അല്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗതാഗത മന്ത്രി ആന്റണി രാജുവും ചർച്ചയിൽ പങ്കെടുത്തു. പിന്നാലെ സമരം പിൻവലിക്കുന്നതായി നേതാക്കൾ പ്രഖ്യാപിച്ചു.

ബസുടമ സംയുക്ത സമതി ചെയർമാൻ ലോറസ് ബാബു, വൈസ് ചെയർമാൻ ഗോകുലം ഗോകുൽദാസ്, ജനറൽ കൺവീനർ ടി. ഗോപിനാഥൻ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്‌. മിനിമം ചാർജ്ജ് 10 രൂപയായി വർദ്ധിപ്പിക്കാനാണ് നേരത്തെയുള്ള ധാരണ. വിദ്യാർത്ഥി യാത്ര നിരക്ക് മിനിമം ചാർജിന്റെ 50 ശതമാനം വേണമെന്ന് ബസ് ഉടമകൾ ശാഠ്യം പിടിക്കുന്നുണ്ടെങ്കിലും അതിന് സാദ്ധ്യതയില്ല.

 നി​ര​ക്ക് ​വ​ർ​ദ്ധ​ന​ ​നേ​ര​ത്തെ​ ​അം​ഗീ​ക​രി​ച്ച​ത്:​ ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു

ആ​ല​പ്പു​ഴ​:​ ​ബ​സ് ​ഉ​ട​മ​ക​ളു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​യെ​ന്നും​ ​ടി​ക്ക​റ്റ് ​നി​ര​ക്ക് ​വ​ർ​ദ്ധ​ന​ ​നേ​ര​ത്തെ​ ​അം​ഗീ​ക​രി​ച്ചി​രു​ന്ന​താ​ണെ​ന്നും​ ​ഗ​താ​ഗ​ത​ ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​ ​പ​റ​ഞ്ഞു.​ 30​ന് ​എ​ൽ.​ഡി.​എ​ഫ് ​വി​ഷ​യം​ ​ച​ർ​ച്ച​ ​ചെ​യ്ത് ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​ബ​സ് ​ഉ​ട​മ​ക​ൾ​ ​സ​മ​ര​ത്തി​ലേ​ക്ക് ​എ​ടു​ത്തു​ചാ​ടി​യ​താ​ണ്.​ ​സ​മ​രം​ ​കൊ​ണ്ട് ​ഒ​രു​ ​ഗു​ണ​വു​മു​ണ്ടാ​യി​ല്ലെ​ന്നും​ ​ആ​ന്റ​ണി​ ​രാ​ജു​ ​ആ​ല​പ്പു​ഴ​യി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRIVATEBUS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.