SignIn
Kerala Kaumudi Online
Friday, 26 April 2024 1.31 PM IST

ബാലകൃഷ്ണപിള്ളയ്ക്ക് ആദരാജ്ഞലി, ഗണേശ് കുമാർ വൈകി

ganesh-kumar-balakr

തിരുവനന്തപുരം:അന്തരിച്ച കേരളകോൺഗ്രസ് ബി. സ്ഥാപകനേതാവ് ആർ.ബാലകൃഷ്ണപിള്ളയ്ക്ക് നിയമസഭ ആദരാഞ്ജലി അർപ്പിക്കുമ്പോൾ അത് കേൾക്കാൻ മകനും പത്തനാപുരം എം.എൽ.എയുമായ മകൻ കെ.ബി. ഗണേശ് കുമാർ സഭയിലുണ്ടായിരുന്നില്ല. ഒൻപത് മണിക്കാരംഭിച്ച സഭയിൽ അരമണിക്കൂർ വൈകിയാണ് അദ്ദേഹമെത്തിയത്.

സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നവരിലൊരാളും സംസ്ഥാനത്തെ ആദ്യ വനിതാ നിയമബിരുദധാരിയും ആദ്യനിയമസഭയിലും മന്ത്രിസഭയിലും അംഗവുമായിരുന്ന കെ.ആർ. ഗൗരിഅമ്മ, മുൻ ഗവർണർ ആർ.എൽ. ഭാട്ടിയ,ചങ്ങനാശേരിയിൽ നിന്നുളള നിയമസഭാംഗമായിരുന്ന കെ.ജെ. ചാക്കോ, മുൻ ഡെപ്യൂട്ടി സ്പീക്കർമാരായിരുന്ന സി.എ.കുര്യൻ, കെ.എം. ഹംസക്കുഞ്ഞ്, നെടുവത്തൂർ മുൻ എം.എൽ.എ. ബി. രാഘവൻ എന്നിവർക്കും സഭ ആദരാഞ്ജലി അർപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BALAKRISHNAPILLAI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.