SignIn
Kerala Kaumudi Online
Thursday, 19 September 2024 3.21 PM IST

സിൽവർ ലൈൻ സർവേ സ്ഥലമെടുപ്പിന്റെ ഭാഗം

Increase Font Size Decrease Font Size Print Page
silver-line

തിരുവനന്തപുരം:സിൽവർ ലൈനിന് വേണ്ടി ഇപ്പോൾ ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും ,സ്ഥലമെടുപ്പിന്റെ ഭാഗമായി പട്ടിക തിരിച്ച് സർവേ നടത്തണമെന്ന് സർക്കാർ 2021 ഒക്ടോബർ 8 ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. 2021 ഒക്ടോബർ 8 ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇത് പറഞ്ഞിട്ടുള്ളത്.

ഭൂമിയിലെ മരങ്ങളടക്കം മുറിച്ച് അടയാളങ്ങൾ നൽകിയുള്ള സർവ്വേയെക്കുറിച്ചാണ് വിജ്ഞാപനത്തിൽ പറയുന്നത്. എന്നാൽ ഭൂമി ഏറ്റെടുക്കൽ കേന്ദ്രാനുമതിക്ക് ശേഷമെ ഉള്ളുവെന്നും, വിജ്ഞാപനത്തിൽ സർവെയുടെ ഉദ്ദേശം കാണിച്ചത് സാങ്കേതിക നടപടി മാത്രമാണെന്നുമാണ് സർക്കാർ വിശദീകരിക്കുന്നത്.

തിരുവനന്തപുരം കാസർകോട് സെമി ഹൈ സ്പീഡ് റെയിൽ പദ്ധതിക്കായി തിരുവനന്തപുരം ജില്ലയിലെ വിവിധ വില്ലേജുകളിൽ നിന്നും സ്ഥലമെടുപ്പിന്റെ ഭാഗമായി പട്ടിക തിരിച്ച് സർവെ നടത്തണമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. 1961-ലെ കേരള സർവെയും അതിർത്തിയും സംബന്ധിച്ച ആക്റ്റിലെ 6(1) വകുപ്പ് പ്രകാരമാണ് പരസ്യം ചെയ്തിട്ടുള്ളത്. സർവേയ്ക്ക് മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ വിളകളോ ഉൾപ്പെടെ തടസങ്ങളുണ്ടെങ്കിൽ 15 ദിവസങ്ങൾക്കുള്ളിൽ മുറിച്ചുകളയുകയോ നീക്കുകയെ ചെയ്ത് അതിരുകളോ ലൈനുകളോ വെടിപ്പാക്കണം.

എന്നാൽ റവന്യുവകുപ്പ് 2021 ഓഗസ്റ്റ് 18 ന് ഇറക്കിയ ഉത്തരവിന്റെ പേരിലാണ് ഇപ്പോൾ സർക്കാർ പ്രതിരോധം തീർക്കുന്നത്. ഉത്തരവിന്റെ അവസാന ഭാഗത്ത് പദ്ധതിയുടെ സാദ്ധ്യതാ പഠനറിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളുടെ തുടർ നടപടികൾ റെയിൽവെ ബോർഡിന്റെ അന്തിമാനുമതിക്ക് ശേഷമായിരിക്കുമെന്നാണ് പറയുന്നത് . ഉത്തരവിറക്കി രണ്ട് മാസം കഴിഞ്ഞാണ് വിജ്ഞാപനം. എന്നാൽ കേന്ദ്രാനുമതിക്ക് ശേഷമേ ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങൂ എന്നു പറയുന്ന ഉത്തരവിൽ തന്നെ, ഭൂമി ഏറ്റെടുക്കാൻ എറണാകുളം ആസ്ഥാനമാക്കി സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറെയും 11 ജില്ലകളിലേക്ക് 11 സ്പെഷ്യൽ തഹസീൽദാർമാരെയും നിയമിക്കാൻ നിർദ്ദേശമുണ്ട്.

 ​സ​ർ​ക്കാർ ക​ബ​ളി​പ്പി​ക്കു​ന്നെ​ന്ന് ​സ​തീ​ശൻ

കൊ​ച്ചി​:​ ​സാ​മൂ​ഹി​കാ​ഘാ​ത​ ​പ​ഠ​ന​വും​ ​സ്ഥ​ല​മേ​റ്റെ​ടു​പ്പും​ ​ത​മ്മി​ൽ​ ​ബ​ന്ധ​മി​ല്ലെ​ന്ന​ ​സ​ർ​ക്കാ​ർ​ ​വാ​ദം​ ​ജ​ന​ത്തെ​ ​ക​ബ​ളി​പ്പി​ക്ക​ലാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​സാ​മൂ​ഹി​കാ​ഘാ​ത​ ​പ​ഠ​ന​ത്തി​ന് ​മു​മ്പ് ​എ​ന്തു​വി​ല​ ​കൊ​ടു​ത്തും​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ്ര​ഖ്യാ​പി​ച്ച​ത് ​ജ​ന​ങ്ങ​ളെ​ ​പ​റ്റി​​​ക്കാ​നാ​ണ്.​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം​ ​പ്ര​ഹ​സ​ന​മാ​ക്കി​ ​നി​യ​മ​ത്തെ​ ​മ​റി​ക​ട​ക്കാ​നാ​ണ് ​ശ്ര​മം.
സി.​പി.​എ​മ്മി​ലും​ ​സി.​പി.​ഐ​യി​ലും​ ​എ​ൽ.​ഡി.​എ​ഫ് ​ഘ​ട​ക​ക​ക്ഷി​ക​ളി​ലും​ ​ഇ​ട​തു​ ​സ​ഹ​യാ​ത്രി​ക​രി​ലും​ ​സി​ൽ​വ​ർ​ ​ലൈ​നി​നെ​തി​രെ​ ​അ​തി​ശ​ക്ത​മാ​യ​ ​എ​തി​ർ​പ്പു​ണ്ട്.​ ​പ​ദ്ധ​തി​ക്കെ​തി​രെ​ ​ക​ത്ത് ​ന​ൽ​കി​യ​ 33​ൽ​ ​ഭൂ​രി​പ​ക്ഷ​വും​ ​ഇ​ട​ത് ​സ​ഹ​യാ​ത്രി​ക​രാ​ണ്.​ ​ര​ണ്ടാ​മ​ത് ​ക​ത്ത് ​കൊ​ടു​ത്ത​ത് ​സി.​ ​അ​ച്യു​ത​മേ​നോ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സി.​പി.​ഐ​ ​നേ​താ​ക്ക​ളു​ടെ​ ​മ​ക്ക​ളാ​ണ്.​ ​അ​വ​രാ​രും​ ​വി​മോ​ച​ന​ ​സ​മ​രം​ ​ന​ട​ത്തി​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​നെ​ ​അ​ട്ടി​മ​റി​ക്കാ​ൻ​ ​വ​രു​ന്ന​വ​ര​ല്ല.​ ​എ​തി​ര​ഭി​പ്രാ​യ​ങ്ങ​ൾ​ ​കാ​ണാ​നോ​ ​കേ​ൾ​ക്കാ​നോ​ ​മു​ഖ്യ​മ​ന്ത്രി​ ​ത​യ്യാ​റ​ല്ല.
സ്ഥ​ലം​ ​ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഉ​റ​പ്പ് ​ന​ൽ​കി​യി​ട്ടും​ ​ക​ല്ലി​ടു​ക​യാ​ണ്.​ ​ഇ​തി​നെ​തി​രെ​ ​നി​യ​മ​പ​ര​മാ​യ​ ​എ​ല്ലാ​ ​വ​ഴി​ക​ളും​ ​യു.​ഡി.​എ​ഫ് ​സ്വീ​ക​രി​ക്കും.​ ​ശ്രീ​ല​ങ്ക​യ്ക്ക് ​സ​മാ​ന​മാ​യ​ ​സ്ഥി​തി​യി​ലേ​ക്കാ​ണ് ​സ​ർ​ക്കാ​ർ​ ​കേ​ര​ള​ത്തെ​ ​കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

സി​ൽ​വ​ർ​ ​ലൈ​നി​ൽ​ ​സം​സ്ഥാ​ന​ത്തി​ന് വ്യ​ക്ത​ത​യി​ല്ല​:​ ​വി.​ ​മു​ര​ളീ​ധ​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​സി​ൽ​വ​ർ​ ​ലൈ​നി​ന്റെ​ ​ഭൂ​മി​യേ​റ്റെ​ടു​ക്ക​ലു​ൾ​പ്പെ​ടെ​യു​ള്ള​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന് ​വ്യ​ക്ത​യി​ല്ലെ​ന്ന് ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.​ ​സ​ർ​ക്കാ​രി​ലെ​ ​ആ​ശ​യ​ക്കു​ഴ​പ്പം​ ​മൂ​ല​മാ​ണ് ​പ​ര​സ്‌​പ​ര​ ​വി​രു​ദ്ധ​മാ​യ​ ​പ്ര​സ്താ​വ​ന​ക​ൾ​ ​മ​ന്ത്രി​മാ​ര​ട​ക്ക​മു​ള്ള​വ​രു​ടെ​ ​ഭാ​ഗ​ത്ത് ​നി​ന്നു​ണ്ടാ​കു​ന്ന​ത്.​ ​ഒ​രു​ ​ല​ക്ഷ​ത്തി​ല​ധി​കം​ ​കോ​ടി​ ​ചെ​ല​വ് ​പ്ര​തീ​ക്ഷി​ക്കു​ക​യും​ ​പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ​പേ​രു​ടെ​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രി​ക​യും​ ​ചെ​യ്യു​ന്ന​ ​പ​ദ്ധ​തി​ ​ലാ​ഘ​വ​ത്തോ​ടെ​യ​ല്ല​ ​കൈ​കാ​ര്യം​ ​ചെ​യ്യേ​ണ്ട​ത്.​ ​ഗൗ​ര​വ​മാ​യി​ ​ആ​ലോ​ചി​ക്കാ​തെ​യാ​ണ് ​സ​ർ​ക്കാ​ർ​ ​മു​ന്നോ​ട്ട് ​പോ​കു​ന്ന​ത്.​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്ക​ൽ,​ ​പ​ണം​ ​ക​ണ്ടെ​ത്ത​ൽ,​ ​പാ​രി​സ്ഥി​തി​ക​ ​പ്ര​ശ്ന​ങ്ങ​ൾ​ ​തു​ട​ങ്ങി​ ​അ​ടി​സ്ഥാ​ന​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​കൃ​ത്യ​മാ​യ​ ​ന​യ​മു​ണ്ടാ​ക​ണം.​ ​എ​ന്നാ​ൽ​ ​പാ​ല​ങ്ങ​ളു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​പോ​ലും​ ​കൃ​ത്യ​ത​യി​ല്ല.​ ​കേ​ന്ദ്ര​ത്തി​ന് ​ന​ൽ​കി​യ​ ​വി​ശ​ദ​മാ​യ​ ​പ​ദ്ധ​തി​ ​റി​പ്പോ​ർ​ട്ട് ​അ​ശാ​സ്ത്രീ​യ​വും​ ​അ​പ്രാ​യോ​ഗി​ക​വു​മാ​ണെ​ന്ന് ​റെ​യി​ൽ​വേ​ ​മ​ന്ത്രി​ ​പാ​ർ​ല​മെ​ന്റി​ൽ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ഇ​ത് ​ത​ന്നെ​യാ​ണ് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​നി​ല​പാ​ട്.​ ​ച​ര​ക്ക് ​ഗ​താ​ഗ​ത​ത്തി​ന് ​മാ​ത്ര​മാ​യി​ ​പു​തി​യ​ ​റെ​യി​ൽ​പാ​ത​ ​നി​ർ​മ്മി​ച്ചാ​ൽ​ ​സി​ൽ​വ​ർ​ ​ലൈ​നി​ന് ​ബ​ദ​ലാ​കു​മെ​ന്നും​ ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 സി​ൽ​വ​ർ​ ​ലൈ​നി​ന് പൂ​ർ​ണ​ ​പി​ന്തു​ണ​:​ ​യെ​ച്ചൂ​രി

ന്യൂ​ഡ​ൽ​ഹി​:​ ​സി​ൽ​വ​ർ​ലൈ​ൻ​ ​പ​ദ്ധ​തി​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​കേ​ര​ള​ ​സ​ർ​ക്കാ​രി​ന് ​പാ​ർ​ട്ടി​ ​കേ​ന്ദ്ര​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​പൂ​ർ​ണ​ ​പി​ന്തു​ണ​യു​ണ്ടെ​ന്ന് ​സി.​പി.​എം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സീ​താ​റാം​ ​യെ​ച്ചൂ​രി​ ​പ​റ​ഞ്ഞു.​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​വും​ ​സ​ർ​ക്കാ​രും​ ​വി​ഷ​യം​ ​ന​ന്നാ​യി​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ക​യാ​ണ്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​കേ​ന്ദ്ര​ ​നേ​തൃ​ത്വം​ ​സം​തൃ​പ്ത​രാ​ണ്.​ ​പ​ദ്ധ​തി​ ​സം​ബ​ന്ധി​ച്ച് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രും​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രും​ ​ത​മ്മി​ൽ​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ക്കു​ക​യാ​ണ്.​ ​അ​ത് ​എ​ങ്ങ​നെ​ ​പോ​കു​ന്നു​വെ​ന്ന് ​നോ​ക്കാം.

പ​ദ്ധ​തി​ക്കെ​തി​രാ​യ​ ​പ്ര​തി​ഷേ​ധം​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​കൈ​കാ​ര്യം​ ​ചെ​യ്യേ​ണ്ട​ ​വി​ഷ​യ​മാ​ണ്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​കേ​ന്ദ്ര​ ​നേ​തൃ​ത്വ​ത്തി​ന് ​ഇ​ട​പെ​ടേ​ണ്ട​ ​കാ​ര്യ​മി​ല്ല.​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം​ ​മാ​ർ​ഗ​ ​നി​ർ​ദ്ദേ​ശം​ ​തേ​ടി​യാ​ൽ​ ​മാ​ത്ര​മേ​ ​ഇ​ട​പെ​ടാ​നാ​കൂ.​ ​പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ​ ​തീ​വ്ര​വാ​ദ​ ​സം​ഘ​ട​ന​ക​ളു​ടെ​ ​ഇ​ട​പെ​ട​ലു​ണ്ടോ​ ​എ​ന്ന​ത് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രാ​ണ് ​പ​രി​ശോ​ധി​ക്കേ​ണ്ട​ത്.

ഇ​ന്ധ​ന​ ​വി​ല​വ​ർ​ദ്ധ​ന​വി​നെ​തി​രെ​ ​ഏ​പ്രി​ൽ​ 2​ന് ​രാ​ജ്യ​വ്യാ​പ​ക​ ​പ്ര​തി​ഷേ​ധം​ ​സം​ഘ​ടി​പ്പി​ക്കും.​ ​കാ​ശ്മീ​ർ​ ​ഫ​യ​ൽ​സ് ​എ​ന്ന​ ​സി​നി​മ​യി​ലൂ​ടെ​ ​വ​ർ​ഗീ​യ​ ​ധ്രു​വീ​ക​ര​ണ​ത്തി​നു​ള്ള​ ​ശ്ര​മ​മാ​ണ് ​ന​ട​ക്കു​ന്ന​ത്.​ ​ഈ​ ​സി​നി​മ​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​ ​നി​ല​യു​ണ്ടാ​വ​രു​തെ​ന്നും​ ​യെ​ച്ചൂ​രി​ ​പ​റ​ഞ്ഞു.

 കി​റ്റ്ക​ണ്ട് ​വോ​ട്ടി​ട്ട​വ​ർ​ക്ക് ​സ​മ്മാ​നം സ​ർ​വേ​ക്കു​റ്റി​:​ ​കെ.​ ​മു​ര​ളീ​ധ​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​കി​റ്റ് ​ക​ണ്ടി​ട്ട് ​വോ​ട്ടി​ട്ട​വ​ർ​ക്ക് ​സ​ർ​വേ​ക്കു​റ്റി​യാ​ണ് ​സ​ർ​ക്കാ​ർ​ ​സ​മ്മാ​നി​ച്ച​തെ​ന്ന് ​കെ.​ ​മു​ര​ളീ​ധ​ര​ൻ​ ​എം.​പി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​മൂ​ല​മ​ന്ത്രം​ ​ത​ന്ത്രി​ ​ചൊ​ല്ലു​മ്പോ​ൾ​ ​സ്വാ​ഹ​യെ​ന്ന് ​പ​റ​യു​ന്ന​ ​സ​ഹ​ക​ർ​മ്മി​യു​ടെ​ ​റോ​ളാ​ണ് ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ന്റേ​ത്.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ഇ​ന്ത്യ​യി​ലെ​ ​ജ​ന​ങ്ങ​ളെ​ ​ശ്വാ​സം​ ​മു​ട്ടി​ക്കു​മ്പോ​ൾ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ളു​ടെ​ ​ത​ല​യ്ക്ക് ​ക​ല്ല് ​കൊ​ണ്ട​ടി​ക്കു​ക​യാ​ണ്.
ജ​ന​ങ്ങ​ൾ​ ​ത​ള്ളി​യ​ ​പ​ദ്ധ​തി​ക്കു​വേ​ണ്ടി​ ​വാ​ശി​പി​ടി​ക്കു​ന്ന​ത് ​ഇ​ട​തു​ ​മു​ന്ന​ണി​യു​ടെ​ ​നാ​ശ​ത്തി​നാ​ണ്.​ ​സി​ൽ​വ​ർ​ലൈ​ൻ​ ​സ​മ​ര​ത്തി​ന് ​നേ​തൃ​ത്വം​ ​കൊ​ടു​ത്ത​ത് ​യു.​ഡി.​എ​ഫ​ല്ല,​ ​നാ​ട്ടു​കാ​രാ​ണ്.​ ​പ​ദ്ധ​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഈ​ ​മാ​സം​ 24​ ​ന് ​രാ​വി​ലെ​യാ​ണ് ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​മു​ഖ്യ​മ​ന്ത്രി​ ​കാ​ണു​ന്ന​ത്.​ ​വൈ​കി​ട്ട് ​കേ​ന്ദ്ര​ ​റെ​യി​ൽ​വേ​ ​മ​ന്ത്രി​ ​ഒ​രു​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വ് ​വ​രു​മെ​ന്ന് ​രാ​ജ്യ​സ​ഭ​യി​ൽ​ ​പ​റ​യു​ന്നു.​ ​സ​ർ​വേ​ ​ക​ല്ലി​ടു​ന്ന​ത് ​ഭൂ​മി​യേ​റ്റെ​ടു​ക്കാ​ൻ​ ​ത​ന്നെ​യാ​ണ്.​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കാ​ൻ​ ​യു.​ഡി.​എ​ഫ് ​അ​നു​വ​ദി​ക്കി​ല്ല.​ ​വി​മോ​ച​ന​ ​സ​മ​ര​ത്തി​ന് ​ആ​രും​ ​ശ്ര​മി​ക്കു​ന്നി​ല്ല.​ ​ഇ​ത് ​ത​ന്നെ​യാ​ണ് ​ശ​ബ​രി​മ​ല​ ​വി​ഷ​യ​ത്തി​ലു​മു​ണ്ടാ​യ​ത്.​ ​വ​ർ​ഗീ​യ​ത​ ​ആ​ളി​ക്ക​ത്തി​ക്കാ​ൻ​ ​ശ്ര​മി​ച്ചു.​ ​സ​മ​ര​ത്തി​ൽ​ ​തീ​വ്ര​വാ​ദി​ ​സം​ഘ​ട​ന​ക​ളു​ണ്ടെ​ന്ന് ​പ​റ​യു​ന്നു.​ ​എ​ൽ.​ഡി.​എ​ഫി​ന് ​വോ​ട്ട് ​ചെ​യ്ത​വ​രാ​ണോ​ ​തീ​വ്ര​വാ​ദി​ക​ളെ​ന്നും​ ​മു​ര​ളീ​ധ​ര​ൻ​ ​ചോ​ദി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SILVERLINE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.