SignIn
Kerala Kaumudi Online
Friday, 26 April 2024 8.34 PM IST

സിൽവർലൈൻ കല്ലിൽ തട്ടി ഭരണപക്ഷം, രാഷ്ട്രീയ വിജയം കൊയ്യാൻ പ്രതിപക്ഷം

k-rail

തിരുവനന്തപുരം:സിൽവർ ലൈൻ കല്ലിടൽ നിറുത്തിവച്ചത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയനേട്ടമാക്കാൻ പ്രതിപക്ഷം ശ്രമിക്കുമ്പോൾ, പിൻമാറ്റമല്ലെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സർക്കാരും ഇടതു മുന്നണിയും. സിൽവർലൈൻ നടപ്പാക്കുക തന്നെ ചെയ്യുമെന്ന് തൃക്കാക്കരയിലെ ഇടതുമുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ച മുഖ്യമന്ത്രിയുടെ ഉറച്ച നിലപാട് ചൂണ്ടിക്കാട്ടിയാണ് സി.പി.എം നേതാക്കൾ പ്രതിരോധിക്കുന്നത്. സിൽവർലൈൻ തൃക്കാക്കരയുടെ റഫറണ്ടമാകുമെന്ന് പ്രഖ്യാപിച്ചവരുടെ ഒളിച്ചോട്ടമാണെന്ന് പ്രതിപക്ഷം പരിഹസിക്കുകയും ചെയ്യുന്നു. ഇതോടെ, കല്ലിടൽ നിറുത്തിവച്ച റവന്യുവകുപ്പിന്റെ പുതിയ ഉത്തരവ് രാഷ്ട്രീയപ്പോരിന് വളമായി.

കല്ലിടലിനെ നേരിട്ട് തടയുന്ന തരത്തിൽ പ്രതിഷേധം ശക്തമായപ്പോഴും സർക്കാർ പിൻമാറാൻ തയ്യാറായിരുന്നില്ല. പലിടത്തും പ്രതിഷേധം ക്രമസമാധാന പ്രശ്നമായി മാറുകയും ചെയ്തിരുന്നു. ജനങ്ങൾ ക്ഷണിച്ചുവരുത്തി കല്ലിടീക്കുന്നു എന്നു പറഞ്ഞ നേതാക്കൾ പിന്നീട് കണ്ടത്, മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധർമ്മടത്തുപോലും ശക്തമായ പ്രതിഷേധം ഉയരുന്നതാണ്. ഭൂമിയേറ്റെടുക്കാനല്ലെങ്കിൽ ഇപ്പോൾ കല്ലിടുന്നതെന്തിനെന്ന് കെ-റെയിൽ സംഘടിപ്പിച്ച സിൽവർലൈൻ സംവാദത്തിൽ പദ്ധതിയെ അനുകൂലിച്ച് സംസാരിച്ചവരും ചോദിച്ചു.

ജനങ്ങളുടെ പ്രതിഷേധം വക വയ്ക്കാതെ ഉദ്യോഗസ്ഥർ കല്ലിടലുമായി മുന്നോട്ട് പോകുന്നത് വിനയാകുമോയെന്ന ആശങ്ക ഇടതുമുന്നണിയിലും ഘടകകക്ഷികളിലും ശക്തമാണ്. സി.പി.ഐ നേതൃയോഗങ്ങളിലും ചോദ്യങ്ങൾ ഉയർന്നു. ഇപ്പോൾ നടന്നുവരുന്ന സി.പി.ഐയുടെ ലോക്കൽ സമ്മേളനങ്ങളിലും പ്രധാന വിമർശനമായി ഉയരുന്നത് സിൽവർലൈൻ കല്ലിടലാണ്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കല്ലിടൽ അപ്രഖ്യാപിതമായി സർക്കാർ മരവിപ്പിച്ചിരുന്നു. പിന്നാലെയാണ് തർക്കസ്ഥലത്ത് കല്ലിടാനില്ലെന്ന ഉത്തരവ് റവന്യുവകുപ്പ് ഇറക്കിയത്.

സർക്കാരിന്റെ ചുവടുമാറ്റം തൃക്കാക്കരയിൽ തിരിച്ചടി ഭയന്നാണെന്ന് പ്രതിപക്ഷം പറയുന്നു. ഇപ്പോൾ ഇങ്ങനെയൊരു തീരുമാനമെടുക്കാമെങ്കിൽ, അത് നേരത്തേ ആകാമായിരുന്നല്ലോ എന്ന അവരുടെ ചോദ്യം ഇടതുമുന്നണി നേതൃത്വത്തെ പ്രതിരോധത്തിലാക്കി. എത്ര ബോദ്ധ്യപ്പെടുത്തിയിട്ടും ആളുകൾക്ക് മനസ്സിലാക്കാത്ത സാഹചര്യത്തിൽ, സർവേയ്ക്ക് പുതിയ മാർഗം സ്വീകരിച്ചെന്നാണ് ഭരണപക്ഷം പറയുന്നത്. ഇതു പദ്ധതി വൈകാതിരിക്കാൻ വേണ്ടിയാണെന്നും അവർ വാദിക്കുന്നു.അതേസമയം, ഒന്നാംഘട്ട സമരത്തിന്റെ വിജയമായി ആഘോഷിക്കാനാണ് പ്രതിപക്ഷ ശ്രമം. തൃക്കാക്കരയിൽ വോട്ടുതേടിച്ചെന്ന ഭരണപക്ഷത്തിന് ജനരോഷം ബോദ്ധ്യപ്പെട്ടെന്നും അവർ പറയുന്നു.

 കെ​-​ ​റെ​യി​ൽ​:​ ​ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ​ ​നി​ര​വ​ധി

സാ​മൂ​ഹി​കാ​ഘാ​ത​ ​പ​ഠ​ന​ത്തി​ന് ​ക​ല്ലി​ടു​ന്ന​തെ​ന്തി​നെ​ന്ന​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​ചോ​ദ്യ​വും​ ​ക​ല്ലി​ട​ൽ​ ​ഉ​പേ​ക്ഷി​ക്കാ​ൻ​ ​സ​ർ​‌​ക്കാ​രി​നെ​ ​പ്രേ​രി​പ്പി​ച്ചെ​ന്ന് ​സൂ​ച​ന.​ ​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​ന്റെ​ ​ബെ​ഞ്ചാ​ണ് ​ശ​ക്ത​മാ​യ​ ​വി​മ​ർ​ശ​നം​ ​ഉ​ന്ന​യി​ച്ച​ത്.​ ​ജ​ന​ങ്ങ​ളെ​ ​ഭ​യ​പ്പെ​ടു​ത്തു​ന്ന​ ​ക​ല്ലി​ട​ൽ​ ​അ​നി​വാ​ര്യ​മോ​ ​എ​ന്നു​ചോ​ദി​ച്ച​ ​കോ​ട​തി​യു​ടെ​ ​സീ​മ​പ​നം​ ​സ​ർ​വേ​യ്ക്കെ​തി​രാ​യ​ ​ഹ​ർ​ജി​യി​ൽ​ ​തു​ട​ക്കം​ ​മു​ത​ൽ​ ​ഇ​ങ്ങ​നെ​യാ​യി​രു​ന്നു.​ ​ക​ല്ലി​ടു​ന്ന​ത് ​ഹൈ​ക്കോ​ട​തി​ ​താ​ത്കാ​ലി​ക​മാ​യി​ ​ത​ട​ഞ്ഞെ​ങ്കി​ലും​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​സ​ർ​ക്കാ​ർ​ ​അ​പ്പീ​ലി​നു​പോ​യി​ ​അ​നൂ​കൂ​ല​ ​തീ​രു​മാ​നം​ ​കൈ​ക്ക​ലാ​ക്കി​യി​രു​ന്നു.​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഹ​ർ​ജി​ക​ളി​ൽ​ ​സിം​ഗി​​​ൾ​ ​ബെ​ഞ്ച് ​വി​ധി​ ​പ​റ​യാ​ൻ​ ​മാ​റ്റി​യി​രി​​​ക്കെ​യാ​ണ് ​ക​ല്ലി​​​ട​ൽ​ ​നി​​​റു​ത്താ​നു​ള്ള​ ​തീ​രു​മാ​നം.

ഹൈ​ക്കോ​ട​തി​യു​ടെ

ചി​ല​ ​പ​രാ​മ​ർ​ശ​ങ്ങൾ

​ ​ദേ​ശീ​യ​പാ​ത​യ്ക്കാ​യി​ ​ക​ല്ലി​ടാ​തെ​ ​ത​ന്നെ​ ​സാ​മൂ​ഹി​കാ​ഘാ​ത​ ​പ​ഠ​നം​ ​ന​ട​ത്തു​ന്നു​ണ്ട​ല്ലോ?
​ ​കു​റ്റി​ക​ളി​ൽ​ ​കെ​-​റെ​യി​ൽ​ ​എ​ന്ന് ​എ​ന്തി​ന് ​എ​ഴു​ത​ണം?
​ ​സ​ർ​വേ​ ​ആ​ക്ട് ​പ്ര​കാ​ര​മാ​ണ് ​സ​ർ​വേ​ ​ന​ട​ത്തേ​ണ്ട​ത്.​ ​അ​തു​പ്ര​കാ​ര​മു​ള്ള​ ​ക​ല്ലാ​ണ് ​ഇ​ടേ​ണ്ട​ത്.
​ ​സാ​മൂ​ഹി​കാ​ഘാ​ത​ ​പ​ഠ​ന​ ​സ​ർ​വേ​ ​ഇ​ത്ര​യ​ധി​കം​ ​ആ​ഘാ​തം​ ​ഉ​ണ്ടാ​ക്കി​യ​ത് ​ആ​ദ്യ​മാ​യാ​ണ്.
​ ​ആ​രും​ ​അ​റി​യാ​തെ​ ​സാ​മൂ​ഹി​കാ​ഘാ​ത​ ​പ​ഠ​നം​ ​ന​ട​ത്താ​നാ​കും
​ ​ജ​ന​ങ്ങ​ളെ​ ​ഭീ​തി​പ്പെ​ടു​ത്തു​ന്ന​താ​ണ് ​കോ​ട​തി​യെ​ ​ഉ​ത്ക​ണ്ഠ​പ്പെ​ടു​ത്തു​ന്ന​ത്.
​ ​ഇ​ടു​ന്ന​ ​ക​ല്ലു​ക​ൾ​ ​നീ​ക്കു​മോ?
​ ​ക​ല്ലി​ടു​ന്ന​ ​ഭൂ​മി​യു​ടെ​ ​ഈ​ടി​ന്മേ​ൽ​ ​വാ​യ്പ​ ​കി​ട്ടു​മോ?
​ ​ക​ല്ലി​ട്ട​ ​ഭൂ​മി​യു​ടെ​ ​ഈ​ടി​ന്മേ​ൽ​ ​വാ​യ്പ​ ​ന​ൽ​കാം​ ​എ​ന്ന് ​കാ​ണി​ച്ച് ​സ​ഹ​ക​ര​ണ​ ​ര​ജി​സ്ട്രാ​ർ​ ​സ​ർ​ക്കു​ല​ർ​ ​ഇ​റ​ക്കു​മോ?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SILVERLINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.