SignIn
Kerala Kaumudi Online
Saturday, 27 April 2024 5.02 AM IST

വോട്ടെണ്ണലിന് ക്രമീകരണങ്ങൾ റെഡി: തപാൽ വോട്ടിന് പ്രത്യേക ഹാൾ

evm

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിനിടെ മേയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണലിന് കടുത്ത നിയന്ത്രണവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഒാരോ നിയോജകമണ്ഡലത്തിന്റെയും വോട്ടെണ്ണാൻ ഒന്നിലേറെ ഹാളുകളൊരുക്കും. കഴിയുമെങ്കിൽ നാല് ഹാളുകൾ. തപാൽ വോട്ടുകളെണ്ണാൻ പ്രത്യേക ഹാളുകളുമൊരുക്കും. ഇവിടെ കൂടുതൽ ടേബിളുകളും അസിസ്റ്റന്റ് റിട്ടേണിംഗ് ഒാഫീസർമാരെയും നിയോഗിക്കണം.

കൂടുതൽ ടേബിളുകളും ഹാളുകളും ഉപയോഗിക്കുമ്പോൾ, കൂടുതൽ കൗണ്ടിംഗ് ഉദ്യോഗസ്ഥരെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് കമ്മിഷനും കൗണ്ടിംഗ് ഏജന്റുമാരെ കണ്ടെത്താൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ശ്രമം തുടങ്ങി. കൊവിഡ് പശ്ചാത്തലത്തിൽ കൗണ്ടിംഗിന് തൊട്ടുമുമ്പ് വരെ കൗണ്ടിംഗ് ഏജന്റിനെ മാറ്റി വേറെയാളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് അവസരമുണ്ടാകും. വോട്ടെണ്ണൽ സംബന്ധിച്ച വിദശമായ മാർഗനിർദ്ദേശങ്ങൾ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ ടിക്കാറാം മീണ ഇന്നലെ പുറത്തിറക്കി.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായിരിക്കും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട നോഡൽ ഓഫീസർ. നോഡൽ ഹെൽത്ത് ഓഫീസറുടെ സഹായവുമുണ്ടാകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് സർട്ടിഫിക്കറ്റ് നൽകിയ ശേഷമേ വോട്ടെണ്ണൽ ആരംഭിക്കൂ.

മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ
 രണ്ടുദിവസത്തിനുള്ളിൽ ആർ.ടി.പി.സി.ആർ/ആർ.എ.ടി ടെസ്റ്റ് നെഗറ്റീവായതിന്റെ ഫലമോ, രണ്ടുഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ ഇല്ലാതെ സ്ഥാനാർത്ഥികളെയോ ഏജന്റുമാരെയോ ഹാളിൽ പ്രവേശിപ്പിക്കില്ല

 വോട്ടെണ്ണൽ ദിനത്തിന് മുമ്പ് ആർ.ടി.പി.സി.ആർ / ആർ.എ.ടി ടെസ്റ്റ് നടത്താനുള്ള സൗകര്യം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ഒരുക്കണം

 കൗണ്ടിംഗ് ഏജന്റുമാരുടെ പട്ടിക സ്ഥാനാർത്ഥികൾ വോട്ടെണ്ണലിന് മൂന്നുദിവസം മുമ്പ് വരണാധികാരികൾക്ക് നൽകണം.

 വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് കൂട്ടംകൂടരുത്
 വോട്ടെണ്ണലിന് മുമ്പും ശേഷവും ഇ.വി.എം/വി.വി.പാറ്റ് എന്നിവയുടെ സീൽചെയ്ത പെട്ടികളും സാനിറ്റൈസ് ചെയ്യണം.

 വോട്ടേണ്മലിന് മൂന്നോ, നാലോ ഹാളുകളിലായി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരെ നിയോഗിക്കണം

 പനി, ജലദോഷം തുടങ്ങിയവയുള്ളവരെ ഹാളിൽ പ്രവേശിപ്പിക്കില്ല.

 കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ കൗണ്ടിംഗ് ഏജന്റുമാരെ മാറ്റാൻ അവസരം
 കൗണ്ടിംഗ് ഏജന്റുമാർക്കും സ്ഥാനാർത്ഥികൾക്കുമുള്ള പി.പി.ഇ കിറ്റ് മാസ്‌ക്, സാനിറ്റൈസർ, ഫേസ് ഷീൽഡ്, ഗ്ളൗസ് എന്നിവ ഉദ്യോഗസ്ഥർക്കും നൽകണം.
 വിജയാഹ്ളാദ ഘോഷയാത്ര അനുവദിക്കില്ല

 വിജയിക്കൊപ്പം രണ്ടുപേരിൽ കൂടുതൽ സർട്ടിഫിക്കറ്റ് വാങ്ങാനെത്തരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STORE ROOM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.