SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.21 AM IST

കെ സുരേന്ദ്രന് നിയമസഭാ തിരഞ്ഞെടുപ്പ് വരെ തുടരാം, കേന്ദ്ര നേതൃത്വത്തിന്റെ പൂർണ പിന്തുണ

Increase Font Size Decrease Font Size Print Page
k-surendran

പാലക്കാട്: കേരളത്തിലെ തർക്കത്തിൽ കെ.സുരേന്ദ്രന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പൂർണ പിന്തുണ. സംസ്ഥാന അദ്ധ്യക്ഷനായി നിയമസഭാ തിരഞ്ഞെടുപ്പ് വരെ സുരേന്ദ്രൻ തുടരട്ടെയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. പാലക്കാട്ടെ തോൽവി സംബന്ധിച്ച് സുരേന്ദ്രൻ നൽകിയ റിപ്പോർട്ട് കേന്ദ്ര നേതൃത്വം അംഗീകരിച്ചു. പാലക്കാട് ബിജെപി നേതാക്കളെ പരസ്യപ്രതികരണത്തിൽ നിന്നും വിലക്കിയതോടെ ഇനിയൊരു പൊട്ടിത്തെറി ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം. ഉപതിരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി നഗരസഭാ അദ്ധ്യക്ഷയുടെ ഉൾപ്പെടെ വിമർശനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു . കൗൺസിലർമാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും നേതൃത്വം നടത്തും.

പാലക്കാട്ടെ തോൽവിക്ക് പിന്നാലെ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചിരുന്നു. തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ, സംഘടന ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് എന്നിവരെയാണ് രാജി സന്നദ്ധത അറിയിച്ചത്. എന്നാൽ, പാലക്കാട്ടെ സാഹചര്യം പരിശോധിക്കുമെന്നും ആവശ്യമായ നടപടികൾ എടുക്കുമെന്നും കേന്ദ്ര നേതൃത്വം സുരേന്ദ്രനെ അറിയിക്കുകയായിരുന്നു.

അതേസമയം, വഖഫ് ഭൂമി പ്രശ്നത്തിൽ സമരം ശക്തമാക്കുമെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി. പാർട്ടി നേതൃ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സംസ്ഥാന അദ്ധ്യക്ഷന്റെ പ്രതികരണം. പാർലമെന്റിൽ വഖഫ് ബില്ലിനെ അനുകൂലിക്കാത്ത കേരളത്തിലെ എം.പിമാരുടെ ഓഫീസുകളിലേക്ക് ബി.ജെ.പി മാർച്ച് നടത്തും. വഖഫിന്റെ പേരിൽ ആരെയും കുടിയൊഴിപ്പിക്കാമെന്ന സാഹചര്യമാണ് കേരളത്തിൽ. വഖഫ് ബില്ലിനെതിരെ നിയമസഭ പാസാക്കിയ പ്രമേയം കേരളത്തിനെതിരാണ്. ഇത് പിൻവലിക്കണം. തദ്ദേശ വാർഡ് പുനർവിഭജനത്തിൽ വ്യാപകമായ ക്രമക്കേടുണ്ട്. ജില്ലാ ഭരണകൂടങ്ങളുടെയും സംസ്ഥാന സർക്കാരിന്റെയും പിന്തുണയോടെയാണിത്. യു.ഡി.എഫിനും ഇക്കാര്യത്തിൽ മൗനമാണ്. രാഷ്ട്രീയമായും നിയമപരമായും ഈ നീക്കത്തെ ബി.ജെ.പി. ചെറുക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

TAGS: KSURENDRAN, BJP, PALAKKAD BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.