കൊച്ചി: എറണാകുളം ജില്ല വിട്ട് പുറത്തുപോകരുതെന്ന ജാമ്യവ്യവസ്ഥയിൽ സ്വപ്ന സുരേഷിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇളവുനൽകി. വീട് തിരുവനന്തപുരത്തായതിനാൽ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജിയിലാണ് ഉത്തരവ്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സ്വപ്ന എറണാകുളം വിടുന്നതിൽ എതിർപ്പില്ലെന്ന് കോടതിയെ അറിയിച്ച ഇ.ഡി സംസ്ഥാനം വിട്ടുപോകാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |