SignIn
Kerala Kaumudi Online
Friday, 26 April 2024 6.50 PM IST

കസ്റ്റംസ് കേസിലെ സ്വപ്നയുടെ രഹസ്യ മൊഴി ഇ.ഡിക്ക് നൽകാൻ അനുമതി

swapnasuresh

കൊച്ചി: സ്വർണക്കടത്തു കേസിൽ സ്വപ്‌ന സുരേഷ് കസ്റ്റംസിന് 2020ൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പിനായി ഇ.ഡി നൽകിയ അപേക്ഷ കോടതി അനുവദിച്ചു. അതേസമയം ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന നൽകിയ രഹസ്യമൊഴിയുടെ പകപ്പിനായി ഇ.ഡി നൽകിയ അപേക്ഷ എറണാകുളം അഡി. സി.ജെ.എം കോടതി 22ലേക്ക് മാറ്റി. ഈ അപേക്ഷയിൽ മറുപടി നൽകാൻ കസ്റ്റംസ് സമയം തേടിയതിനെത്തുടർന്നാണിത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസിന്റെ കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ മുമ്പ് കോടതിയിൽ രഹസ്യമൊഴി നൽകിയിരുന്നെന്നും അതിൽ കസ്റ്റംസ് തുടർനടപടി സ്വീകരിച്ചില്ലെന്നും സ്വപ്ന ആരോപിച്ചിരുന്നു. തുടർന്നാണ് ഇ.ഡി ഈ മൊഴിയുടെ പകർപ്പിനായി കോടതിയെ സമീപിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SWAPNASURESH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.