തൃശൂർ: ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യു.ആർ. പ്രദീപിനെ മത്സരിപ്പിക്കാനുള്ള സി.പി.എം ജില്ലാ കമ്മിറ്റിയുടെ തീരുമാനം അംഗീകാരത്തിനായി സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ചു. പ്രദീപിനെ മത്സരിപ്പിക്കാനുള്ള ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ഇന്നലെയാണ് ജില്ലാ കമ്മിറ്റി യോഗം ചേർന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന വേളയിൽ പ്രദീപിന്റെ സ്ഥാനാർത്ഥിത്വം താഴേത്തട്ടിലേക്ക് റിപ്പോർട്ട് ചെയ്യാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രദീപിന് പുറമെ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ, ടി.കെ. വാസു എന്നിവരുടെ പേരുകളാണ് നിർദ്ദേശിക്കപ്പെട്ടത്. കോൺഗ്രസിൽ രമ്യ ഹരിദാസും ബി.ജെ.പിയിൽ തിരുവില്വാമല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബാലകൃഷ്ണനുമാണ് മുഖ്യപരിഗണനയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |