
മൈസൂർ: ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് കത്തിനശിച്ചു. മൈസൂർ നഞ്ചൻകോട് ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. KL 15 A 2444 എന്ന സ്വിഫ്റ്റ് ബസാണ് കത്തിയത്. 44 പേർ ബസിലുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ബസിനടിയിൽ നിന്ന് തീ ഉയർന്നപ്പോൾ തന്നെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയതുകൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്. ബസ് പൂർണമായും കത്തിനശിച്ചു. യാത്രക്കാരെ ഉടൻ സുൽത്താൻ ബത്തേരിയിലെത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |