ആലപ്പുഴ: മുഖ്യമന്ത്രിക്കെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്നത് ആരോപണങ്ങൾ മാത്രമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിലെ വസതിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പടുകുഴിയിലായ കോൺഗ്രസിന് ഇന്ത്യയിൽ സാദ്ധ്യതയില്ല. ദേശീയ നേതൃത്വം ദുർബലമാണ്. കേരളത്തിൽ എല്ലാ നേതാക്കൾക്കും ഗ്രൂപ്പുകളുണ്ട്. വി.ഡി.സതീശനെക്കാൾ മികച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ്. പ്രസംഗം മാത്രമല്ല പ്രതിപക്ഷ പ്രവർത്തനം. രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. പരിചയക്കുറവുണ്ട്. കഴിഞ്ഞ മന്ത്രിസഭയിൽ കൂടുതലും പ്രഗത്ഭരായിരുന്നു. പറയാൻ പാടില്ലാത്തത് പറഞ്ഞ സജി ചെറിയാന്റെ രാജി അനിവാര്യമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |