SignIn
Kerala Kaumudi Online
Thursday, 19 February 2026 2.22 AM IST

ഇത്  എത്രാമത്തെ  ഭർത്താവാണെന്ന് കമന്റ്; ചുട്ടമറുപടിയുമായി ദിയ കൃഷ്ണ

Increase Font Size Decrease Font Size Print Page
diya-krishna

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഇൻഫ്ളൂവൻസറാണ് ദിയ കൃഷ്ണ. തന്റെ വിശേഷങ്ങൾ ദിയ എപ്പോഴും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. അടുത്തിടെ ദിയയും ഭർത്താവ് അശ്വിൻ ഗണേശും മകൻ ഓമിയും ദുബായിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ വീഡിയോകൾ പങ്കുവച്ചിരുന്നു. ഇത് വളരെ ശ്രദ്ധപിടിച്ചുപറ്റി.

മാത്രമല്ല തന്റെ സ്വകാര്യ ജീവിതത്തിലേക്കുള്ള അനാവശ്യമായ ഇടപെടലുകൾക്ക് ദിയ എപ്പോഴും നല്ല ചുട്ടമറുപടി നൽകാറുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി താൻ എന്തുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്നതെന്ന ആരാധകരുടെ ചോദ്യത്തിന് കഴിഞ്ഞ ദിവസം ദിയ മറുപടി നൽകിയിരുന്നു. കുഞ്ഞിനെ വളർത്തുന്നതുമായി ബന്ധപ്പെട്ട് സെെബർ ഇടങ്ങളിൽ നിന്ന് നേരിടേണ്ടി വരുന്ന അമിത ഉപദേശങ്ങളാണ് ഇടവേളയ്ക്ക് പ്രധാന കാരണമെന്നാണ് അവർ പറഞ്ഞത്. ഇതിനിടെ ഇന്നലെ ഭർത്താവ് അശ്വിനുമായുള്ള പഴയ ചിത്രം ദിയ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

'ഒരുപാട് ഓർമ്മകൾ സൂക്ഷിക്കുന്ന ഒരു പഴയ ചിത്രം'- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രത്തിന് വന്ന ഒരു കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 'ഇത് എത്രാമത്തെ ഭർത്താവാണ്' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഒരു യുവതിയുടെ ഇൻസ്റ്റഗ്രാം പേജിൽ നിന്നാണ് കമന്റ് ഇട്ടിരിക്കുന്നത്. ഇതിന് നിന്റെ ഭർത്താവിന്റെ ഭാര്യമാരുടെ എണ്ണത്തേക്കാൾ കുറവാണ് എന്നാണ് ദിയ തിരിച്ചു മറുപടി നൽകിയത്. ദിയ ഇത് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവയ്ക്കുകയും ചെയ്തു.

TAGS: DIYA KRISHNA, COMMENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY