തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളിൽ പലപ്പോഴും ട്രോളിന്റെ പേരിൽ വ്യക്തിഹത്യയാണ് നടക്കുന്നതെന്ന് എ.എ റഹിം എംപിയുടെ ഭാര്യയും അദ്ധ്യാപികയുമായ അമൃത റഹിം. ട്രോളുന്നത് വലിയ രസമുള്ള കാര്യമാണ്, ക്രിയേറ്റീവുമാണ്. അതിലെ തമാശ ആസ്വദിക്കാൻ കഴിയും. എന്നാൽ പലപ്പോഴും അതല്ല സംഭവിക്കുന്നതെന്നും അമൃത പ്രതികരിച്ചു. തിരുവനന്തപുരത്ത് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ സെൻട്രൽ സ്‌റ്റേഡിയത്തിൽ എത്തിയതായിരുന്നു അമൃത.
''കൂടെക്കൂടെ ആളുകൾ ട്രോളിൽക്കൂടി എയറിൽ ആക്കാറുണ്ട്. കുറച്ചു കഴിയുമ്പോൾ താഴേക്കുവരും. അതങ്ങനെ ഇപ്പോൾ ശീലമായി പോയി. പക്ഷേ, ട്രോളും അവഹേളനവും രണ്ടാണ്. ട്രോളുന്നത് വലിയ രസമുള്ള കാര്യമാണ്, ക്രിയേറ്റീവുമാണ്. അതിലെ തമാശ ആസ്വദിക്കാൻ കഴിയും. എന്നാൽ പലപ്പോഴും അതല്ല സംഭവിക്കുന്നത്. ട്രോളിന്റെ പേരിൽ വ്യക്തിഹത്യയും അവഹേളനവുമാണ് നടന്നു കൊണ്ടിരിക്കുന്നത്. രാഷ്‌ട്രീയത്തോടും രാഷ്‌ട്രീയക്കാരോടും ഉണ്ടാക്കിയെടുക്കുന്ന അവജ്ഞയാണിത്. ഈ സാഹചര്യം നാളെ ജനാധിപത്യത്തിന് പോലും നല്ലതാണെന്ന് തോന്നുന്നില്ല. എല്ലാ രാഷ്‌ട്രീയക്കാരുമായും ഇതേക്കുറിച്ച് ഞാൻ സംസാരിച്ചിട്ടുണ്ട്. ആർക്കും എതിരഭിപ്രായമില്ല''.
സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുമ്പോൾ ആളുകൾക്ക് എന്തോ വലിയ ആത്മസംതൃപ്‌തി പോലെയാണ്. എന്ത് സന്തോഷമാണ് ഇവർക്ക് ലഭിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അമൃ പറഞ്ഞു.
63 ാമത് സംസ്ഥാന സ്‌കൂൾകലോത്സവത്തിന് നാളെ തിരി തെളിയും. രാവിലെ ഒൻപതിന് സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും. 15 അടി ഉയരമുള്ള വീണയുടെ മാതൃകയിലാണ് കൊടിമരം. സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാനവേദിയായ എം.ടി.നിളയിൽ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |