അമേരിക്കൻ വിമാനക്കമ്പനിയായ ഗൾഫ്സ്ട്രീമിന്റെ ജി 600 ആഡംബര വിമാനം സ്വന്തമാക്കി പ്രവാസി വ്യവസായിയും ആർപി ഗ്രൂപ്പ് ചെർമാനുമായ രവി പിള്ള. 650 കോടി രൂപയോളം വില വരുന്ന വിമാനം ഏപ്രിൽ 14ന് കൊച്ചിയിൽ പറന്നിറങ്ങും. ഒറ്റപ്പറക്കലിൽ 12,223 കിലോ മീറ്റർ പറക്കാൻ സാധിക്കുന്ന ഈ വിമാനത്തിൽ ഒരേ സമയം 13 യാത്രക്കാർക്ക് സുഖകരമായി സഞ്ചരിക്കാൻ സാധിക്കും. ടി 7 രവി എന്ന പേരിലാണ് വിമാനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കാകും രവി പിള്ള ആദ്യ യാത്ര നടത്തുക. ആവശ്യമെങ്കിൽ വിമാനത്തിൽ സീറ്റുകളുടെ എണ്ണം 19 ആയി ഉയർത്താൻ സാധിക്കും. ഈ അതിവേഗ വിമാനത്തിൽ ന്യൂയോർക്ക് ദുബായ്, ലണ്ടൻ ബെയ്ജിംഗ്, ലോസ് ആഞ്ചെലെസ് ഷാംഗ്ഹായ് തുടങ്ങിയ നഗരങ്ങൾക്കിടയിൽ നോൺ സ്റ്റോപ്പായി യാത്രനടത്താൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
മുൻതലമുറ വിമാനത്തെക്കാൾ 12 ശതമാനം മെച്ചപ്പെട്ട ഇന്ധനക്ഷമതയും ഇതിനുണ്ട്. പ്രാറ്റ് ആൻഡ് വിറ്റിനിയുടെ എൻജിനാണ് വിമാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വേഗമുള്ള ലോംഗ് റേഞ്ച് പ്രൈവറ്റ് ജെറ്റാണ് ജി 600 എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. 96.1 അടി നീളവും 25.3 അടി ഉയരവുമുള്ള ഈ വിമാനത്തിന്റെ വിംഗ്സ് നീളം 94.7 അടിയാണ്. 51.2 അടിയാണ് അകത്തളത്തിന്റെ നീളം. 7.6 അടി വീതിയും 6.2 അടി ഉയരവും ഇന്റീരിയറിനുള്ളത്. 51000 അടിവരെ ഉയരത്തിൽ പറക്കാൻ സാധിക്കുന്ന വിമാനത്തിന് ടേക്ക് ഓഫിന് 5700 അടി നീളമുള്ള റൺവേയും ലാൻഡിംഗിന് 3100 അടി റൺവേയും ആവശ്യമാണ്.
വിമാനത്തിൽ വിശാലമായ അടുക്കളയും ഭക്ഷണ മുറിയും കോൺഫറൻസ് നടത്താനുള്ള സൗകര്യവും ഉണ്ട്. യാത്രാ സമയം ലാഭിക്കാനും കൂടുതൽ സുരക്ഷിതമായി സഞ്ചിരിക്കാനും വേണ്ടിയാണ് പുതിയ വിമാനം സ്വന്തമാക്കിയതെന്ന് രവി പിള്ള പറയുന്നു. അടുത്തിടെ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയും ഇതേ വിമാനം സ്വന്തമാക്കിയിരുന്നു. നേരത്തെ ഉപയോഗിച്ചിരുന്ന എ 6 വൈഎംഎ ഗൾഫ്സ്ട്രീം ജി 550 വിമാനം മാറ്റിയാണ് അദ്ദേഹം ജി 600 സ്വന്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |