
നിരവധി ആരാധകരുള്ള നടിയാണ് തമന്ന ഭാട്ടിയ. തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ദീലിപിന്റെ നായികയായി മലയാളത്തിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ തമന്ന.
താരത്തിന്റെ തിളക്കമുള്ളതും യുവത്വമുള്ളതുമായ ചർമ്മത്തിന്റെ രഹസ്യം അറിയാൻ നിരവധി പേർ ആഗ്രഹിക്കാറുണ്ട്. മുൻപ് ഒരു പ്രമുഖ ഫാഷൻ മാസികയുടെ യൂട്യൂബ് ചാനലിലൂടെയാണ് തമന്ന തന്റെ സൗന്ദര്യ രഹസ്യത്തെ പറ്റി പറഞ്ഞിരുന്നു. അതിലെ ഒരു ഫേസ് പാക്ക് പരിചയപ്പെടാം.
ആവശ്യമായ സാധനങ്ങൾ
1. ചന്ദനം - ഒരു ടീസ്പൂൺ
2. കോഫിപ്പൊടി - ഒരു ടീസ്പൂൺ
3. തേൻ - ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ ഒരു ടീസ്‌പൂൺ ചന്ദനം എടുക്കുക ഇതിലേയ്ക്ക് ഒരു ടീസ്പൂൺ കോഫിപ്പൊടിയും തേനും ചേർത്ത് നല്ലപോലെ മിക്‌സ് ചെയ്യുക. ശേഷം ഇത് മുഖത്തിട്ട് പത്ത് മിനിട്ട് കഴിഞ്ഞ് കഴുകി കളയാം. ഇത് ചർമ്മത്തിന് തിളക്കം നൽകുന്നു. ഇത് മുഖത്ത് ഒരു സ്ക്രബ് പോലെയും ഉപയോഗിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |