
തന്റെ 36 വയസിൽ ഒരു സ്ത്രീ 44 കുട്ടികളുടെ അമ്മയാണ് എന്ന റിപ്പോർട്ട് വരുന്നത് ആഫ്രിക്കയിലെ ഉഗാണ്ടയിൽ നിന്നാണ്. മറിയം നബത്താൻസി എന്ന സ്ത്രീയാണ് 44കുട്ടികൾക്ക് ജന്മം നൽകിയത്. ഉഗാണ്ടയിലെ ജനങ്ങൾക്കിടയിൽ ഇവർ 'മദർ ഒഫ് ഉഗാണ്ട' എന്നാണ് അറിയപ്പെടുന്നത്.
മറിയം തന്റെ 12-ാം വയസിലാണ് വിവാഹം കഴിക്കുന്നത്. മറിയത്തിന്റെ മാതാപിതാക്കൾ അവളെ വിൽക്കുകയായിരുന്നു. ഒരു വർഷത്തിനുള്ളിൽ തന്നെ അവൾ അമ്മയാകുകയും ചെയ്തു. ആദ്യ പ്രസവത്തിൽ തന്നെ മറിയത്തിന് പിറന്നത് ഇരട്ടക്കുട്ടികളായിരുന്നു. ആറ് സെറ്റ് ഇരട്ടക്കുട്ടികൾക്കും നാല് സെറ്റ് ട്രിപ്പിളറ്റുകൾക്കും മൂന്ന് സെറ്റ് നാലിരട്ടകൾക്കും മറിയം ജന്മം നൽകിയിട്ടുണ്ട്. ഒരു തവണ മാത്രമാണ് ഒരു കുട്ടിയ്ക്ക് ജന്മം നൽകിയത്. ഓരോ പ്രസവത്തിലും തനിക്ക് ഇത്രയേറെ കുട്ടികൾ ഉണ്ടാകുന്നതിനുള്ള കാരണം എന്താണ് എന്ന് അന്വേഷിച്ച് ഡോക്ടർമാരെ കണ്ടപ്പോഴാണ് മറിയത്തിന് ഹൈപ്പർ ഓവുലേഷൻ എന്ന അവസ്ഥയാണെന്ന് അവർ പറഞ്ഞത്. ഇതിന് ഗർഭനിരോധന ഗുളികൾ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ അത് ഒരിക്കലും ഉപയോഗിക്കാനാവില്ലെന്നും ഡോക്ടർ പറഞ്ഞു.
44-year-old Ugandan woman, Mariam Nabatanzi had given birth to 44 children by the time she was 36.
— Africa Facts Zone (@AfricaFactsZone) October 15, 2022
She has 3 sets of quadruplets, 4 sets of triplets & 6 sets of twins.
She has a genetic condition that makes her release multiple eggs in a cycle.
She is nicknamed Mother Uganda. pic.twitter.com/LEKJInwGgX
ലോകത്തെ പ്രത്യുൽപാദന ശേഷി കൂടിയ വനിതകളിൽ ഒരാളാണ് മറിയം. കൂടാതെ ഈ രോഗം പാരമ്പര്യമാണെന്നും അവർ കണ്ടെത്തി. ഒന്നിലധികം അണ്ഡങ്ങളെ പുറത്തുവിടുകയും അത് ഒന്നിലധികം ജനന സാദ്ധ്യത വർദ്ധിപ്പിക്കുന്നുവെന്ന് ഡോക്ടർ പറഞ്ഞു. ജനിച്ച 44കുട്ടികളിൽ ആറുകുട്ടികൾ മരണപ്പെട്ടതിന് ശേഷം ഇപ്പോൾ 38 കുട്ടികളാണ് മറിയത്തിനൊപ്പമുള്ളത്. പണവുമായി ഭർത്താവ് കടന്നുകളഞ്ഞതിനാൽ മറിയം ഒറ്റയ്ക്കാണ് കുട്ടികളെ വളർത്തുന്നത്. ഇപ്പോൾ മറിയത്തിന് 44 വയസാണ്.
Abused, sold into marriage at 12 years old, and now a single mother of 42 children; Mariam Nabatanzi shares her story. pic.twitter.com/PG72b2iW0X
— Al Jazeera English (@AJEnglish) April 30, 2019
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |