
മുടി വേഗം നരയ്ക്കുന്നതാണ് ഇന്ന് പലരും നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നം. ഇത് മറയ്ക്കാൻ പലരും കെമിക്കൽ ഡെെയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് നര ഇരട്ടിയാക്കുന്നു. നര അകറ്റാൻ എപ്പോഴും പ്രകൃതിദത്തമായ രീതി സ്വീകരിക്കുന്നതാണ് നല്ലത്. വലിയ ചിലവ് ഒന്നും വേണ്ട, അടുക്കളയിലുള്ള തേയിലപ്പൊടി ഉപയോഗിച്ചും മുടിയുടെ സ്വാഭാവിക നിറം തിരികെ കൊണ്ട് വരാൻ സാധിക്കും. തേയിലയിൽ അടങ്ങിയിരിക്കുന്ന ടാനിൻ മുടിക്ക് കറുപ്പ് നിറം നൽകാൻ സഹായിക്കുന്നു. മുടികൊഴിച്ചിൽ തടയാനും തേയില വളരെ നല്ലതാണ്. ഇതിനായി തേയില എങ്ങനെ ഉപയോഗിക്കണമെന്ന് നോക്കാം.
ആദ്യം രണ്ട് കപ്പ് വെള്ളത്തിലേക്ക് രണ്ട് ടേബിൾസ്പൂൺ തേയിലപ്പൊടി ചേർത്ത് നല്ലപോലെ തിളപ്പിക്കുക. ശേഷം ഈ വെള്ളത്തിൽ മെെലാഞ്ചിപ്പൊടി ചേർത്ത് യോജിപ്പിക്കാം. ഇനി ഈ മിശ്രിതം നല്ലപോലെ തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കുക. 20 മിനിട്ട് കഴിഞ്ഞ് സാധാരണ വെള്ളത്തിൽ മുടി കഴുകാം. ആഴ്ചയിൽ രണ്ട് തവണ ചെയ്യുന്നത് വളരെ നല്ലതാണ്. നര മാറ്റി മുടി നല്ല കട്ട കറുപ്പാകും. കൂടാതെ മുടികൊഴിച്ചിലും കുറയുന്നു.
അല്ലെങ്കിൽ തുല്യ അളവിൽ തെെര്, തേൻ, തേയില എന്നിവ ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം 20 മിനിട്ട് തലയിൽ തന്നെ പുരട്ടി വയ്ക്കണം. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |