ചെറുപ്രായത്തിൽ തന്നെ അമ്മയാകുന്നത് വെല്ലുവിളിയാകുമെന്ന് കരുതുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്. എന്നാൽ ആ തെറ്റായ ധാരണയെ തിരുത്തിയെഴുതിയിരിക്കുകയാണ് അമേരിക്കയിൽ നിന്നുളള ഒരു 19കാരി. പതിനാറാം വയസിൽ ഇരട്ടക്കുട്ടികളുടെ അമ്മയായ കരീന പടില്ലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്. യുവതിയുടെ അന്നത്തെ അവസ്ഥയെചിലർ ദുഃഖകരമാണെന്നും ദയനീയമാണെന്നും പറഞ്ഞിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുമെന്നും ചിലർ പറയുകയുണ്ടായി.
എന്നാൽ മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും യുവതി ഭർത്താവും ഇരട്ട പെൺമക്കൾക്കുമൊത്ത് അത്യാഡബംരമായാണ് ജീവിക്കുന്നത്. പലപ്പോഴും സോഷ്യൽ മീഡിയയിൽ തന്റെ ജീവിതത്തെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചുമുളള കണ്ടന്റുകൾ യുവതി പങ്കുവയ്ക്കാറുണ്ട്. കരീനയുടെ ഭർത്താവ് ഒരു ലാൻഡ്സ്‌കേപ്പിംഗ് കമ്പനി നടത്തിവരികയാണ്. സോഷ്യൽമീഡിയയിൽ അഞ്ച് ലക്ഷം ഫോളോവേഴ്സുളള കരീനയ്ക്കും മികച്ച വരുമാനമാണ് ലഭിക്കുന്നത്.
മക്കളുടെ വീഡിയോകളും പാചകവീഡിയോകളും യുവതി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് യുവതി ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് പറഞ്ഞത്. 16-ാം വയസിൽ വിവാഹിതയായെന്നും ഇപ്പോൾ മൂന്ന് വയസുളള മക്കളുടെ അമ്മയാണെന്നും കരീന പറഞ്ഞു. വീഡിയോ വൈറലായതോടെ വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ യുവതിയുടെ ജീവിതത്തെ അഭിനന്ദിക്കുമ്പോൾ മറ്റുചിലർ ചെറിയ പ്രായത്തിൽ അമ്മയായതിനെക്കുറിച്ചുളള വിമർശനങ്ങളും ഉയർത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |