ന്യൂഡൽഹി: ആഘോഷത്തിനിടെ അമിതമായി മദ്യപിച്ച യുവതിയെ നാലുപേർ ചേർന്ന് ബലാത്സംഗത്തിനിരയാക്കി. ഡൽഹിയിലാണ് സംഭവം. സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരാണ് 24കാരിയെ ടോയ്‌ലറ്റിൽ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്‌തത്. യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഒളിവിൽപോയ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഗുരുഗ്രാം ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിലാണ് യുവതി ജോലി ചെയ്യുന്നത്. ആൺസുഹൃത്ത് ക്ഷണിച്ചതിനെത്തുടർന്നാണ് പാർട്ടിയിൽ പങ്കെടുക്കാനായി ഡൽഹിയിലെ ഹിൽ റോഡിലുള്ള വീട്ടിലേക്ക് യുവതി പോയത്. ആഘോഷത്തിനിടെ മദ്യപിച്ച യുവതിയെ പ്രതികൾ കൂട്ടബലാത്സംഗം ചെയ്യുകയും മർദിക്കുകയും ചെയ്‌തു. ഇതിന്റെ ദൃശ്യങ്ങളും പ്രതികൾ മൊബൈലിൽ ചിത്രീകരിച്ചു. വിവരം പുറത്തുപറഞ്ഞാൽ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ശേഷം, ഇവർ യുവതിയെ വീടിന് സമീപത്ത് ഇറക്കിവിട്ട ശേഷം കടന്നുകളയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |