SignIn
Kerala Kaumudi Online
Saturday, 27 April 2024 12.09 AM IST

ചിരിയും അൽപ്പം കാര്യവുമായി ക്ലബ് ഹൗസ്

club-house

കൊച്ചി: അൽപ്പം കാര്യവും കളിയും ചിരിയുമായി മലയാളി യുവത ക്ലബ് ഹൗസിൽ ചേക്കേറുകയാണ്. രാഷ്ട്രീയം മുതൽ സിനിമ വരെ എന്തും ചർച്ച ചെയ്യാനുള്ള ഇടമാണിപ്പോൾ ക്ലബ് ഹൗസ്. മികച്ച മോഡറേറ്റർമാരുടെയും സംവാദകരുടെയും സാന്നിദ്ധ്യം പുതിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമിനെ ജനകീയമാക്കുന്നു. സിനിമാതാരങ്ങളും മറ്റ് സെലിബ്രിറ്റികളും ഇവിടെയും സജീവമാണ്. പാട്ടും യാത്രയും രാഷ്ട്രീയവും തുടങ്ങി വിഷയങ്ങൾക്ക് ഒരു പഞ്ഞവുമില്ലതാനും. അമച്വർ നാടക സംഘങ്ങൾ നാടകങ്ങളുടെ ശബ്ദരേഖയുമായും രംഗത്തുണ്ട്. ഫോട്ടോയും വീഡിയോയുമൊന്നും ഇവിടെ വേണ്ട. ശബ്ദ സാന്നിദ്ധ്യം മാത്രമേയുള്ളൂ. അതാണ് ക്ലബ് ഹൗസിനെ വേറിട്ടതാക്കുന്നതും.

കാലിക പ്രസക്തിയുള്ള വിഷയങ്ങളിലാണ് ക്ലബ് ഹൗസിലെ പല റൂമുകളിലും ചർച്ചകൾ പുരോഗമിക്കുന്നുന്നത്. പൗരത്വബില്ല്, ന്യൂനപക്ഷ ക്ഷേമം- സച്ചാർ -പാലോളി കമ്മിഷൻ റിപ്പോർട്ടുകൾ, ആർ.എസ്.എസ്-ബി.ജെ.പി- സി.പി.എം- കോൺഗ്രസ് രാഷ്ട്രീയ നിലപാടുകൾ എന്നിവയാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ക്ലബ് ഹൗസിലെ റൂമുകളിൽ ചർച്ചയായി. വിവിധ ഭാഷ, പഠനവിഷയങ്ങൾ, ജോലി മേഖലകൾ എന്നിവയെ കുറിച്ചും ചർച്ചകൾ സജീവം. റൂമുകൾ പിന്നീട് മറ്റൊരു സമയത്തേക്ക് ഷെഡ്യൂൾ ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ക്ലബ് ഹൗസ്
കഴിഞ്ഞ മാർച്ചിലായിരുന്നു ഐ.ഒ.എസ് പ്ലാറ്റ്‌ഫോമിൽ ക്ലബ്ബ് ഹൗസിന്റെ രംഗപ്രവേശം. മേയ് 21 ന് ആൻഡ്രോയിഡ് ആപ്പുവന്നതോടെ ജനപ്രീതിയായി. പത്തുലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്ത് കഴിഞ്ഞു. പോൾ ഡേവിസൺ, ഇന്ത്യൻ വംശജനായ രോഹൻ സേത്ത് എന്നിവർ ചേർന്നു പോഡ്കാസ്റ്റിങ്ങിനായി 2019ൽ രൂപപ്പെടുത്തിയ പ്ലാറ്റ്‌ഫോമാണ് പിന്നീട് ക്ലബ്ഹൗസ് ആയത്. 2020 മാർച്ചിൽ ക്ലബ്ഹൗസ് ലോഞ്ച് ചെയ്തു.

ഏതു വിഷയത്തെ കുറിച്ചും സംസാരിക്കാം എന്നതും ശ്രോതാക്കളെ കിട്ടുന്നു എന്നതും ആപ്പിന്റെ ഗുണമാണ്. 5000 അംഗങ്ങളെ വരെ റൂമിൽ ഉൾപ്പെടുത്താം. റൂം ക്രിയേറ്റ് ചെയ്യുന്നയാളാണ് ചർച്ചയുടെ മോഡറേറ്റർ. ആരൊക്കെ സംസാരിക്കണമെന്ന് തീരുമാനിക്കുന്നതും മോഡറേറ്ററാണ്. റൂമിൽ കയറിയാൽ അവിടുത്തെ ഏത് സംസാരവും കേൾക്കാം. കൂടുതൽ സ്വകാര്യത ആവശ്യമാണെങ്കിൽ ക്ലോസ്ഡ് റൂമുകളും സാധിക്കും.

പുതിയ കൂട്ടായ്മകൾ ആശയങ്ങൾ

മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമായി ചർച്ച ചെയ്യുന്നവർക്ക് പുതിയ കാര്യങ്ങൾ അറിയാനും നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും മനസിലാക്കാനുമുള്ളൊരു പ്ലാറ്റ് ഫോം ആണെന്നാണ് തോന്നിയിട്ടുള്ളത്.

സി.ആർ. പുഷ്പ,അദ്ധ്യാപിക, വന്യജീവി ഫോട്ടോഗ്രാഫർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CLUBHOUSE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.