ആലപ്പുഴ : തീർത്ഥാടന കേന്ദ്രമായ പൂങ്കാവ് പള്ളിയിൽ വി. യൗസേപ്പിതാവിന്റെ തിരുന്നാൾ പ്രസുദേന്തി സ്വീകരണത്തോടെ തുടങ്ങി. പൂങ്കാവ് സെന്റ് ആന്റണീസ് ചാപ്പലിൽ തുടർന്ന് ജപമാലയും ആഘോഷമായ കൊടിയേറ്റും വികാരി ഡോ. ജോസി കണ്ടനാട്ടുതറ നിർവഹിച്ചു. ദിവ്യബലി മുഖ്യകാർമ്മികൻ ഫാ.ലുക്ക് പുത്തൻ പറമ്പിൽ, ഫാ.ജോസഫ് ബെനസ്റ്റ്, ഫാ.സേവ്യർ ജിബിൻ കരിമ്പുറത്ത് സഹകാർമികത്വം വഹിച്ചു. 2024ലെ പ്രസിദേന്തി തിരഞ്ഞെടുപ്പും നടന്നു. ഇന്ന് രാവിലെ 6ന് ദിവ്യബലി, വൈകിട്ട് 4ന് പരിശുദ്ധ ദൈവമാതാവിനെ വണക്ക മാസരംഭം, ജപമാല, തുടർന്ന് ആഘോഷമായ തിരുനാൾ സമൂഹ ബലി മുഖ്യകാർമികൻ ഫാ.ലോറൻസ് പൊള്ളയിൽ, ഫാ. റിൻസൺ ആന്റണി കാളിയാത്ത് വചന സന്ദേശം നൽകും. വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള ആഘോഷമായ പ്രതിക്ഷണം 2024 പ്രസുദേന്തിമാരെ വാഴിക്കലും നേർച്ച പായസ വിതരണവും നടക്കുമെന്ന് വികാര ഡോ.ജോസി കണ്ടനാട്ടുതറ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |