ആലപ്പുഴ : ആലപ്പുഴയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തണമെന്ന് ആൾ കേരള പൗൾട്രി ഫെഡറേഷൻ ആവശ്യപ്പെട്ടു. പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുമ്പോൾ പക്ഷികളുടെ സാമ്പിളുകൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിൽ അയച്ചാണ് പരിശോധന നടത്തുന്നത്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയാൽ ഇതിന് പരിഹാരമാകുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് താജുദ്ദീൻ, ജനറൽ സെക്രട്ടറി എസ്.കെ.നസീർ, ട്രഷറർ രവീന്ദ്രൻ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |