ആലപ്പുഴ: കിണറിൽ അകപ്പെട്ടയാളെ രക്ഷിക്കാനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. ആലപ്പുഴ താമരക്കുളം സ്വദേശി ബാബു ആണ് മരിച്ചത്. അൽപം മുമ്പാണ് സംഭവം.
സുഭാഷ് എന്നയാൾ മോട്ടോർ നന്നാക്കാനിറങ്ങിയിരുന്നു. എന്നാൽ ഇദ്ദേഹം കിണറിൽ കുടുങ്ങിപ്പോയി. തുടർന്ന് രക്ഷിക്കാനായി ബാബു കിണറ്റിലിറങ്ങി. സുഭാഷിനെ മുകളിൽ കയറ്റിയ ശേഷം, കിണറ്റിൽ നിന്ന് കയറുമ്പോഴായിരുന്നു അപകടമുണ്ടായത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |