ആലപ്പുഴ: വിനോദസഞ്ചാരികളുമായി വേമ്പനാട്ട് കായലിൽ സവാരിക്കിടെ മുങ്ങിയ ഹൗസ് ബോട്ടിന് ലൈസൻസും ഫിറ്റ്നസും ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. താനൂർ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് വി.കെ.മോഹനന്റെ സാന്നിദ്ധ്യത്തിൽ തുറമുഖ വകുപ്പ് ചീഫ്സർവേയർ ക്യാപ്റ്റൻ അലക്സ് ആന്റണി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2019 മേയ് 13ന് ഫിറ്റ്നസും 2021 ജനുവരി 18ന് ലൈസൻസ് കാലാവധിയും തീർന്നിരുന്നു. ബോട്ട് ഉടമ ഇത് പുതുക്കുന്നതിന് ആവശ്യമായ അപേക്ഷപോലും സമർപ്പിച്ചിട്ടില്ലെന്ന് പരിശോധന സംഘം വ്യക്തമാക്കി. എൻജിൻ ഭാഗത്തുകൂടിയാണ് വെള്ളം കയറിയതെന്ന് ബോട്ട് ജീവനക്കാർ പരിശോധന സംഘത്തോട് പറഞ്ഞു. 29ന് വൈകിട്ട് 4മണിയോടെ സായി കേന്ദ്രത്തിന് കിഴക്ക് ഭാഗത്ത് വച്ച് ആര്യമോൾ എന്ന ഹൗസ് ബോട്ട് മുങ്ങിയത്. ക്യാപ്റ്റൻ അലക്സ് ആന്റണി ഹൗസ്ബോട്ട് അപകടത്തിൽപ്പെട്ട സ്ഥലവും മന്ദർശിച്ചു. 2013ൽ നിർമ്മിച്ചതാണ് ഹൗസ് ബോട്ട്. നോർത്ത് സി.ഐ സുമേഷ്, ടൂറിസം എസ്.ഐ രാജേഷ് എന്നിവരും പരിശോധന സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |