ആലപ്പുഴ: ജില്ലയിലെ രാമങ്കരി ഗ്രാമപഞ്ചായത്ത് വാർഡ് 13, ചെറിയനാട് ഗ്രാമപഞ്ചായത്ത് വാർഡ് നാല്, മാന്നാർ ഗ്രാമപഞ്ചായത്ത് വാർഡ് 11 എന്നീ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലായ് 30ന് നടക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസും ഇന്ന് പരസ്യപ്പെടുത്തും. മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നു. നാമനിർദേശ പത്രിക സമർപ്പണം 11 വരെ. സൂക്ഷ്മ പരിശോധന 12ന് നടക്കും. സ്ഥാനാർഥിത്വം 15 വരെ പിൻവലിക്കാം. വോട്ടെണ്ണൽ ജൂലൈ 31ന് 10 മണിക്ക് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |