ആലപ്പുഴ: വാട്ടർ അതോറിട്ടി സൂപ്രണ്ടിംഗ് എൻജിനിയർ തസ്തിക തിരുവനന്തപുരത്തേക്ക് മാറ്റിയതിൽ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് സംഘ് (ബി.എം.എസ്) പ്രതിഷേധിച്ചു. ജല അതോറിട്ടിയിലെ പൊതുസ്ഥലംമാറ്റത്തിലുണ്ടായ വീഴ്ചകളാണ് വിചിത്രമായ നടപടിയിലേക്ക് വഴിവച്ചതെന്നും ജില്ലയിലെ ജല അതോറിട്ടിയുടെ പ്രവർത്തനങ്ങളെ ഇത് ഗുരുതരമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി.കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പി.പ്രദീപ് യോഗം ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ബിനീഷ് ബോയി അദ്ധ്യക്ഷത വഹിച്ചു.ജെ.അനിൽകുമാർ, ഉണ്ണികൃഷ്ണൻ,ശ്രീകുമാർ, ഗോപൻ,അരുൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |