മാന്നാർ: കേരള ജേർണലിസ്റ്റ് യൂണിയൻ മാന്നാർ മേഖലാ സമ്മേളനം ജില്ലാ സെക്രട്ടറി വാഹിദ് കറ്റാനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ഡൊമിനിക് ജോസഫ് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ.സുരേഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ഇക്ബാൽ അർച്ചന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ : ഡൊമിനിക് ജോസഫ് (പ്രസിഡന്റ്), സാജു ഭാസ്ക്കർ (വൈസ് പ്രസിഡന്റ്), ഇക്ബാൽ അർച്ചന (സെക്രട്ടറി), ഷാജി കുരട്ടിക്കാട് (ജോ.സെക്രട്ടറി), പി.ജെ അൻഷാദ് (ട്രഷറർ), കെ.സുരേഷ്കുമാർ, സതീശ് ശാന്തിനിവാസ്, ബഷീർ പാലക്കീഴിൽ, ജെയിംസ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |