അമ്പലപ്പുഴ: സാഗര സഹകരണ ആശുപത്രിയിൽ എച്ച് .സലാം എം. എൽ .എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ച് സ്ഥാപിച്ച രണ്ട് ഡയാലിസിസ് യന്ത്രങ്ങളുടെയും, അമ്പലപ്പുഴ കുടുംബവേദി സാംസ്കാരിക സംഘടന സൗജന്യമായി അനുവദിച്ച രണ്ട് ഡയാലിസിസ് യന്ത്രങ്ങളുടെയും പ്രവർത്തനോദ്ഘാടനം എച്ച് .സലാം നിർവഹിച്ചു. അഡ്മിനിസ്റേറ്റർ ഡോ.എൻ. അരുൺ അദ്ധ്യക്ഷനായി. കുടുംബവേദി ചെയർമാൻ ആർ.ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. സി.രാധാകൃഷ്ണൻ, ഡോ. റോയ് ബി ഉണ്ണിത്താൻ, ദേവരാജൻ, രാജൻ, കെ. ചന്ദ്ര മോഹൻ നായർ, ഡോ. കെ. പി. ദീപ എന്നിവർ സംസാരിച്ചു. ടി.കെ.ഗോപാലകൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |