ആലപ്പുഴ : റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ പ്ലാന്റ് ട്രീ പ്രോജക്റ്റിന്റെ ഭാഗമായി ജില്ലാ രജിസ്ട്രാർ ഓഫീസ് അങ്കണത്തിൽ നിർമ്മിച്ച പൂന്തോട്ടം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജിൻസി റോജസ് അദ്ധ്യക്ഷത വഹിച്ചു. റോട്ടറി അസി.ഗവർണർ കെ.എസ്.ഗംഗാധരയ്യർ, അഡ്വ. പ്രദീപ് കൂട്ടാല, ലോബി വിദ്യാധരൻ, രജിസ്ട്രാർ എബി ജോർജ്, മുനിസിപ്പൽ കൗൺസിലർ കവിത, റോജസ് ജോസ്, രാജീവ് വാര്യർ , ജി. ഹരികുമാർ, സുവി വിദ്യാധരൻ,നസീർ പുന്നയ്ക്കൽ, കെ എൽ. മാത്യു, ബോബൻ വർഗീസ്, ഫിലിപ്പോസ് തത്തംപള്ളി, എസ്. രംഗനാഥൻ, എ. കെ.ലാലിച്ചൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |