ചേർത്തല : ചോരക്കുഞ്ഞിന്റെ കൊലപാതക വിവരം പുറത്തറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ വലയിലാക്കാനായത് ചേർത്തല പൊലീസിന് അഭിമാനമായി. പഴുതുകളടച്ച നീക്കത്തിലൂടെയാണ് പൊലീസ് ആശയെയും കാമുകനായ രതീഷിനെയും പിടികൂടിയത്.ഞായറാഴ്ച പുലർച്ചെ തണ്ണീർമുക്കത്തു നടന്ന കവർച്ചയുടെ അന്വേഷണത്തിനിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കാണാതായ വിവരം പൊലീസ് അറിഞ്ഞത്.ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ആശയുടെ വീട്ടിലെത്തി ചോദ്യം ചെയ്തത്.പഴുതുകളടച്ച ചോദ്യം ചെയ്യലിൽ മിനിട്ടുകൾക്കുള്ളിൽ കള്ളങ്ങൾ പൊളിച്ചടുക്കി.ഉടൻ തന്നെ കാമുകനായ രതീഷിനേയും ആശയുടെ ഫോണിൽ നിന്നും വിളിച്ചുവരുത്തി. സ്‌റ്റേഷനിലെത്തിച്ചു നടപടികൾ പൂർത്തിയാക്കി വൈകിട്ടോടെ രതീഷിനെ വീട്ടിലെത്തിച്ചു മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
ചേർത്തല ഡിവൈ.എസ്.പി കെ.വി.ബെന്നി,സ്റ്റേഷൻ ഹൗസ് ഓഫീസർ ജി.അരുൺ,എസ്.ഐ.കെ.പി.അനിൽകുമാർ,എം.ശ്രീജിത്ത്,ആരതി,ധൻരാജ്.ഡി.പണിക്കർ എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |