ആലപ്പുഴ : പുനർനിർമ്മാണം നടക്കുന്ന അരൂർ - തുറവൂർ ദേശീയപാതയിൽ വട്ടഹനാപകടങ്ങൾ കുറയ്ക്കാൻ സ്വീകരിച്ച നടപടികൾ ദേശീയ പാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർ 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. പാതയിലെ അപകടങ്ങളെപ്പറ്റി ദൃശ്യമാദ്ധ്യമങ്ങളിലും പത്രങ്ങളിലും വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷനംഗം വി.കെ ബീനാകുമാരി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ കുറേനാളുകളായി അരൂർ- തുറവൂർ ദേശീയപാതയിൽ അപകടങ്ങൾ പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇവിടെ ബസിടിച്ച് വീട്ടമ്മ മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |