കുട്ടനാട്: 2023-24 ലെ പുഞ്ചകൃഷിയുടെ നെൽവില 5 മാസമായിട്ടും ലഭിക്കാത്ത കൈനകരിയിലെ പുല്ലാട് പാടശേഖരത്തിലെ കർഷകർ പ്രതിഷേധ യോഗം ചേർന്നു. നെൽകർഷക സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് യോഗം ഉദ്ഘാടനം ചെയ്തു. നെൽവില അടയിന്തരമായി ലഭ്യമാക്കാത്തപക്ഷം ശക്തമായ സമര പരിപാടിയിലേക്ക് നീങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ലാലിച്ചൻ പള്ളിവാതുക്കൽ , വേലായുധൻ നായർ, കർഷകരായ ലാലി, പി .ജെ പ്രിൻസ്. പി. തോമസ്, കെ. പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |