അമ്പലപ്പുഴ: ചേതന പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഏരിയ തല വിതരണോദ്ഘാടനം ചേതന സെക്രട്ടറി എച്ച്.സലാം എം. എൽ. എ നിർവ്വഹിച്ചു. ആമയിട അജീഷിന്റെ വസതിയിൽ ചേർന്ന ചടങ്ങിൽ ചേതന പ്രസിഡന്റ് എ. ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ, അംഗങ്ങളായ അജീഷ്, നിഷ മനോജ്,ചേതന സോണൽ കൺവീനർ മായാ സുരേഷ്, കോ ഓർഡിനേറ്റർ വി.രാജൻ, നഴ്സ് പ്രീതി മോൾ, ബി.ശ്രീകുമാർ, ആർ. ബാബു, ഹരികുമാർ എന്നിവർ സംസാരിച്ചു. സോണൽ കമ്മിറ്റി ചെയർമാൻ ജി.ഷിബു സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |