# കൈത്താങ്ങായി സൗജന്യകിറ്റും ഓണച്ചന്തയും
ആലപ്പുഴ: നാളെ ഉത്രാടം. സദ്യവട്ടങ്ങൾക്കുള്ള ഒരുക്കങ്ങൾ അടുക്കളയിൽ തുടങ്ങുന്ന ദിവസം. വിലക്കയറ്റത്തിന്റെ കാലത്ത് ചെറുതല്ലാത്ത ആശ്വാസമാണ് ഓണച്ചന്തകൾ നൽകുന്നത്. വിപണി വിലയെക്കാൾ താഴ്ന്ന വിലയിൽ സാധനങ്ങൾ ലഭിക്കുമ്പോൾ പ്രതിസന്ധിയില്ലാതെ ഓണമുണ്ണാമെന്ന സന്തോഷമുണ്ട് സാധാരണക്കാർക്ക്. സപ്ലൈക്കോ, കൺസ്യുമർ ഫെഡ്, ഹോർട്ടികോർപ്പ് എന്നിവയ്ക്ക് പുറമേ കുടുംബശ്രീയും ഓണച്ചന്തകൾ നടത്തുന്നുണ്ട്. ഒരു അയൽക്കൂട്ടത്തിൽ നിന്ന് ഒരു ഉത്പന്നമെങ്കിലും കുടുംബശ്രീ സ്റ്റാളിൽ എത്തിക്കുന്നുണ്ട്. വനിതാ കർഷകരുടെയും സംരംഭകരുടെയും നേതൃത്വത്തിൽ ഉത്പാദിപ്പിക്കുന്ന കാർഷികോൽപന്നങ്ങളാണ് മേളയിലുള്ളത്. കുടുംബശ്രീ ബ്രാൻഡഡ് ചിപ്‌സ്, ശർക്കരവരട്ടി എന്നിവയാണ് ഇത്തവണത്തെ പ്രത്യേക വിഭവങ്ങൾ. കൂടാതെ വിവിധ തരം ധാന്യ പൊടികൾ, ഭക്ഷ്യോത്പ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ,വസ്ത്രങ്ങൾ എന്നിവയും ലഭ്യമാണ്. ഓണാഘോഷം വർണാഭമാക്കാൻ വനിതാ കർഷകർ ഉത്പാദിപ്പിച്ച പൂക്കളും ലഭ്യമാണ്.
സൗജന്യ ഓണക്കിറ്റ്
ജില്ലയിൽ : 40,000
ഓണക്കിറ്റിൽ
(ഇനം, അളവ്, വില)
ചെറുപയർ പരിപ്പ്: 250 ഗ്രാം ₹ 35
തേയില: 100 ഗ്രാം ₹ 28 രൂപ
പായസം മിക്സ് : ₹56
നെയ്യ് : ₹41
അണ്ടിപ്പരിപ്പ് : 50 ഗ്രാം ₹ 50
വെളിച്ചെണ്ണ അരലിറ്റർ: ₹90
സാമ്പാർ പൊടി: 100 ഗ്രാം ₹41
മുളകുപൊടി: 100 ഗ്രാം ₹ 24
മഞ്ഞൾപ്പൊടി :100 ഗ്രാം₹ 27
മല്ലിപ്പൊടി: 100 ഗ്രാം₹ 17
ചെറുപയർ: 500 ഗ്രാം ₹ 68
തുവരപ്പരിപ്പ് :250 ഗ്രാം₹ 49
ഉപ്പ് 1 കിലോ : ₹13.50
തുണിസഞ്ചി : ₹16
പച്ചക്കറിയിൽ
തൊട്ടാൽ പൊള്ളും
പച്ചക്കറികൾക്ക് തൊട്ടാൽ പൊള്ളുന്ന വിലയാണ്. ഈ സാഹചര്യത്തിലാണ് ഹോർട്ടികോർപ്പ് ആശ്വാസമാകുന്നത്. വെളുത്തുള്ളിയാണ് ഏറ്റവും വിലക്കയറ്റം നേരിട്ട ഇനം. ഒപ്പം പച്ചമുളകും ക്യാരറ്റും പതിവിനെക്കാൾ ഉയർന്ന വിലയിലാണ്. ഫസ്റ്റ് ക്വാളിറ്റി ഇഞ്ചി, ഏത്തയ്ക്ക, സവാള എന്നിവയ്ക്ക് പൊതുവിപണിയെക്കാൾ വിലയുണ്ട് ഹോർട്ടികോർപ്പിൽ.
പച്ചക്കറിവില
(മാർക്കറ്റ്, ഹോർട്ടികോർപ്പ്)
പച്ചമുളക് : 80 -70
ക്യാരറ്റ് : 100 - 98
ഇഞ്ചി : 100 - 180 (ഫസ്റ്റ് )
കിഴങ്ങ് : 60 -55
ഉള്ളി :80 - 44
സവാള : 60 -62 (പൂനെ)
പടവലങ്ങ : 60 -42
മുരിങ്ങയ്ക്ക : 60 -36
വെള്ളരി : 40 - 24
പയർ : 40 -36
ഏത്തൻ : 50 - 60 (ഫസ്റ്റ് )
ഓണത്തിന് എല്ലാ വിഭവങ്ങളും വാങ്ങുന്നതാണ് സന്തോഷം. ഓണച്ചന്തകൾ ഉള്ളതുകൊണ്ട് വലിയ സാമ്പത്തിക നഷ്ടമില്ലാതെ സാധനങ്ങൾ ലഭിക്കുന്നു
സഫിയത്ത്, കോമളപുരം സ്വദേശി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |