അമ്പലപ്പുഴ: മാലിന്യമുക്ത നവകേരള ക്യാമ്പയിന്റെ ഭാഗമായി പുറക്കാട് പഞ്ചായത്തിൽ എന്റെ ഗ്രാമം മാലിന്യമുക്തം പദ്ധതിക്ക് തുടക്കമായി. എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.എസ് .സുദർശനൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. വി .എസ്. ജിനുരാജ്, പ്രിയ അജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ.ഉണ്ണി, ജി .വേണുലാൽ, പഞ്ചായത്തംഗങ്ങളെയ ലീന രജനീഷ്, എം.ശ്രീദേവി, ഡി .മനോജ്, ആർ.സുനി, പഞ്ചായത്ത് സെക്രട്ടറി ബി. ഇന്ദു, അസി.എൻജിനീയർ ആശാ മോൾ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |