അമ്പലപ്പുഴ: മനുഷ്യന് ജീവിത വിശുദ്ധിയിലൂടെ മാത്രമെ പൂർണമായ വിജയം കൈവരിയ്ക്കുവാൻ കഴിയുകയുള്ളുവെന്ന് മലപ്പുറം എ .എം .കുഞ്ഞ് മുഹമ്മദ് ബാഖവി പറഞ്ഞു. കാക്കാഴം മുഹ് യിദ്ദീൻ പള്ളിയിൽ ആണ്ടുതോറും നടത്തിവരാറുള്ള ജീലാനി അനുസ്മരണവും ആണ്ട് നേർച്ചയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്ത് പ്രസിഡണ്ട് എസ് .നാസറുദ്ദിൻ അദ്ധ്യക്ഷനായി. കെ .എസ്. മുഹമ്മദ് ശാഫി മുസ്ലിയാർ പ്രാർത്ഥന നടത്തി. ജമാഅത്ത് സെക്രട്ടറി ഷുക്കൂർ മുഹമ്മദ് വെള്ളൂർ, സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി വിളക്കേഴം തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |