ചേർത്തല: പി.ടി.വർഗീസ് രചിച്ച പ്രഥമ നോവലായ ഗോചര ഹൃദയങ്ങളുടെ പ്രകാശനം 13ന് വൈകിട്ട് 4ന് മന്ത്രി പി.പ്രസാദ് നിർവഹിക്കും. മായിത്തറ എൻ.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ അദ്ധ്യാപകൻ ഡോ.എ.യു.കിരൺ പുസ്തകം ഏറ്റുവാങ്ങും.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ അദ്ധ്യക്ഷത വഹിക്കും.ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.പി.ദിലീപ് പുസ്താകാവതരണം നടത്തും. റിട്ട.പ്രൊഫസർ ഡോ.കെ.പി.രാമചന്ദ്രൻ,ഫാ.ആന്റോ,എസ്.രാധാകൃഷ്ണൻ,കരുവ മോഹനൻ,വാർഡ് അംഗം മിനി പവിത്രൻ എന്നിവർ സംസാരിക്കും. ഗ്രന്ഥകാരൻ പി.ടി വർഗീസ് നന്ദി പറയും. നൂറനാട് ഉൺമ പബ്ലിക്കേഷൻസാണ് പ്രസാധകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |