ആലപ്പുഴ: വർഗീയതയ്ക്കെതിരെ ബോധവത്കരണം പരിപാടികൾ കേരളത്തിലുടനീളം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ഡോ.നെടുമുടി ഹരികുമാർ പറഞ്ഞു. വിചാർ വിഭാഗ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജി കോൺഗ്രസ് അദ്ധ്യക്ഷനായതിന്റെ നൂറാം വാർഷികം സമുചിതമായി ആഘോഷിക്കുവാൻ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.സഞ്ജീവ് അമ്പലപ്പാട് അദ്ധ്യക്ഷനായ യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി അലക്‌സ് മാത്യു, ജില്ലാ ജനറൽ സെക്രട്ടറി ഡോ.പി. രാജേന്ദ്രൻ നായർ, സംസ്ഥാന സെക്രട്ടറി ടി.ടി.കുരുവിള, ജില്ലാ ഭാരവാഹികളായ ഡോ.വർഗീസ് പോത്തൻ, പ്രൊഫ.വി.എസ്.പരമേശ്വരൻ പിള്ള, ഡോ.തോമസ്.വി.പുളിക്കൽ, എം.മുഹമ്മദ് കോയ, പി.സി.അനിൽ, ടി.പുരുഷോത്തമൻ, റെജി ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |