ഇരിട്ടി: മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയുടെ ജന്മ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും കീഴൂർ കുന്നിൽ നിന്നും പുന്നാട് ടൗണിലേക്ക് പദയാത്രയും നടന്നു. പദയാത്രക്ക് മുന്നോടിയായി കീഴൂർ കുന്നിൽ പുഷ്പ്പാർച്ചന നടന്നു. തുടർന്ന് നടന്ന യോഗത്തിൽ ബി.ജെ.പി ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി അദ്ധ്യഷത വഹിച്ചു. കോഴിക്കോട് മേഖലാ ജനറൽ സെക്രട്ടറി വിനോദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനസമതി അംഗം വി.വി.ചന്ദ്രൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ മനോഹരൻ വായോറ, രാം ദാസ് എടക്കാനം, മണ്ഡലം ജനറൽ സെക്രട്ടറി സി രജീഷ് എന്നിവർ പ്രസംഗിച്ചു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |